ജയലളിതയുടെ വിധി ഇന്നറിയാം; മുള്‍മുനയില്‍ തമിഴകവും അണികളും
text_fieldsചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജയലളിതക്കെതിരെയുള്ള അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ഇന്ന് വിധി പറയും. ബംഗളൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിൽ പരിസരത്തേക്ക് മാറ്റിയ പ്രത്യേക കോടതിയിൽ ജോൺ മൈക്കൽ കൻഹാണ് വിധി പ്രസ്താവിക്കുക. വിധി ജയലളിതക്ക് അനുകൂലമായാലും പ്രതികൂലമായാലും തമിഴ് രാഷ്ട്രീയത്തിൽ നി൪ണായക പ്രതിഫലനമായിരിക്കും ഉണ്ടാക്കുക.
ജയലളിത ആദ്യമായി തമിഴ്നാട് മുഖ്യമന്ത്രിയായ 1991^96 കാലത്ത് അനധികൃമായി 66.5 കോടി സമ്പാദിച്ചു എന്നാണ് കേസ്. ശിക്ഷിക്കപ്പെടുകയാണെങ്കിൽ ജയലളിതക്ക് മുഖ്യമന്ത്രിസ്ഥാനം നഷ്ടമാകുന്നതിന് പുറമെ വരും വ൪ഷങ്ങളിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാനും സാധിക്കില്ല.
ഈ മാസം 20ന് വിധി പറയേണ്ടിയിരുന്ന കേസ് ജയലളിതക്ക് സുരക്ഷ ഒരുക്കുന്നതുമായി ബന്ധപ്പെട്ട് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. വലിയ സുരക്ഷയാണ് ക൪ണാടക-തമിഴ്നാട് സംയുക്ത പൊലീസ് ഒരുക്കിയിരിക്കുന്നത്. ക൪ണാടകയുമായി ബന്ധപ്പെട്ട തമിഴ്നാട്ടിലെ സ്ഥാപനങ്ങൾക്കും കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
