സ്വാശ്രയ മെഡിക്കല്‍ പ്രവേശത്തില്‍ മെറിറ്റ് അട്ടിമറി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കൽ പ്രവേശത്തിൻെറ അവസാനഘട്ടത്തിൽ മെറിറ്റ് അട്ടിമറിച്ച് വിദ്യാ൪ഥിപ്രവേശം. പൊതുപ്രവേശ പരീക്ഷാ കമീഷണറേറ്റ് തയാറാക്കിയ റാങ്ക് പട്ടികയിൽ മുന്നിൽ നിന്നവരെ ഡെൻറൽ കോളജുകളിൽ തളച്ചിട്ട്പിറകിൽ നിൽക്കുന്നവ൪ക്ക് എം.ബി.ബി.എസ് പ്രവേശത്തിനുള്ള അവസരമാണ് ഒരുങ്ങിയത്.
സ്വാശ്രയ കോളജുകളായ തിരുവനന്തപുരം വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളജ്, അഞ്ചരക്കണ്ടി കണ്ണൂ൪ മെഡിക്കൽ കോളജ്, കോഴിക്കോട് മലബാ൪ മെഡിക്കൽ കോളജ് എന്നിവിടങ്ങളിലെ സ൪ക്കാ൪ സീറ്റുകളിലെ പ്രവേശത്തിലാണ് മെറിറ്റ് അട്ടിമറി. ഇതുസംബന്ധിച്ച് സെപ്റ്റംബ൪ 18ന് സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയാണ് മെറിറ്റ് പരിഗണിക്കപ്പെടാതെ പോകാൻ പ്രധാനകാരണം.
ഇതര മെഡിക്കൽ കോളജുകളിലും ഡെൻറൽ കോളജുകളിലും വിദ്യാ൪ഥിപ്രവേശം പൂ൪ത്തിയായ ശേഷമാണ് ഇപ്പോൾ പ്രവേശത്തിന് അനുമതി ലഭിച്ച മൂന്ന് സ്വാശ്രയ മെഡിക്കൽ കോളജുകളിലും കണ്ണൂ൪ അഞ്ചരക്കണ്ടി ഡെൻറൽ കോളജിലും പ്രവേശം തുടങ്ങുന്നത്. ഈ കോളജുകളിൽ പ്രവേശം സൗകര്യമില്ളെന്ന കാരണത്താൽ മെഡിക്കൽ കൗൺസിൽ തടഞ്ഞിരുന്നു. ഇതിനെതിരെ കോളജുകൾ സുപ്രീംകോടതിയെ സമീപിച്ചാണ് അനുകൂലവിധി നേടി. സംസ്ഥാന സ൪ക്കാറിനോട് പ്രവേശംനൽകാനും സെപ്റ്റംബ൪ 30നകം പൂ൪ത്തിയാക്കാനും കോടതി നി൪ദേശിച്ചു.ഈ കോളജുകളിലെ പ്രവേശത്തിനായി കൗൺസലിങ് നടത്തേണ്ടതില്ളെന്നും നി൪ദേശിച്ചു. തുട൪ന്ന് ഈ കോളജുകളിലെ പ്രവേശത്തിനായി കഴിഞ്ഞദിവസം ഇറക്കിയ വിജ്ഞാപനത്തിൽ നേരത്തെ അഡ്മിഷൻ വാങ്ങിയ വിദ്യാ൪ഥികൾക്ക് ഓപ്ഷൻ നൽകാൻ അവസരം നിഷേധിച്ചു. പ്രവേശംനേടാത്ത വിദ്യാ൪ഥികൾ മാത്രം ഓപ്ഷൻ രജിസ്ട്രേഷൻ നടത്തിയാൽ മതിയെന്നായിരുന്നു നി൪ദേശം.
എം.ബി.ബി.എസ് സീറ്റ് ലഭിക്കാതെ ബി.ഡി.എസിനും മറ്റ് മെഡിക്കൽ കോഴ്സുകൾക്കും പ്രവേശംനേടിയ വിദ്യാ൪ഥികളേക്കാൾ റാങ്കിൽ പിറകിൽ നിൽക്കുന്ന വിദ്യാ൪ഥികൾക്കാണ് ഇപ്പോൾ എം.ബി.ബി.എസ് പ്രവേശത്തിന് വഴിയൊരുങ്ങിയത്. ഇവരുടെ ഓപ്ഷൻ രജിസ്ട്രേഷൻ വെള്ളിയാഴ്ച അവസാനിച്ചു. ഇത് നഗ്നമായ മെറിറ്റ് അട്ടിമറിയാണെന്ന് വിദ്യാ൪ഥികളും രക്ഷിതാക്കളും ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യത്തിൽ സുപ്രീംകോടതി നി൪ദേശപ്രകാരമാണ് പ്രവേശനടപടികൾ നടത്തുന്നതെന്ന് പ്രവേശമേൽനോട്ട ചുമതലയുള്ള ജസ്റ്റിസ് ജെ.എം. ജയിംസ് ‘മാധ്യമ’ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.