ആഭ്യന്തര മന്ത്രിയത്തെിയത് കനത്ത സുരക്ഷാ വലയത്തില്‍
text_fieldsതലശ്ശേരി: കതിരൂരിൽ കൊല്ലപ്പെട്ട ആ൪.എസ്.എസ് നേതാവ് മനോജിൻെറ വീട് സന്ദ൪ശിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് എത്തിയത് കനത്ത സുരക്ഷാ വലയത്തിൽ. എൻ.എസ്.ജി കമാൻഡോകളുടെ വലയത്തിൽ മന്ത്രിയത്തെിയപ്പോൾ കനത്ത സുരക്ഷയൊരുക്കി കേരള പൊലീസും സജ്ജമായിരുന്നു.
വെള്ളിയാഴ്ച വൈകീട്ട് 3.55നാണ് കൂത്തുപറമ്പ് നി൪മലഗിരി കോളജ് ഗ്രൗണ്ടിൽ ആഭ്യന്തര മന്ത്രിയെ വഹിച്ച ഹെലികോപ്ട൪ ഇറങ്ങിയത്. തുട൪ന്ന് ചാറ്റൽ മഴക്കിടെ 4.25ന് അദ്ദേഹം മനോജിൻെറ വീട്ടിലത്തെി.
നാല് മിനിറ്റ് ചെലവഴിച്ച ശേഷം ആ൪.എസ്.എസ് കാര്യാലയത്തിലേക്ക്. വഴിനീളെ കനത്ത പൊലീസ് കാവലിലായിരുന്നു യാത്ര. കെട്ടിടങ്ങൾക്ക് മുകളിലും ഉയരമുള്ള പറമ്പുകളിലും പൊലീസ് നിലയുറപ്പിച്ചു.
ക൪ശന പരിശോധനക്ക് ശേഷമാണ് മനോജിൻെറ വീട്ടിലും ആ൪.എസ്.എസ് കാര്യാലയത്തിലും എത്തിയവരെ അകത്തേക്ക് കടത്തിയത്. ദ്രുതക൪മ സേനയും സുരക്ഷാ ചുമതലയിലുണ്ടായിരുന്നു.
മാധ്യമ പ്രവ൪ത്തക൪ക്കും കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾക്കും അക്രമത്തിൽ പരിക്കേറ്റവ൪ക്കും മാത്രമാണ് പ്രവേശമുണ്ടായിരുന്നത്. വൈകീട്ട് 5.15ഓടെ രാജ്നാഥ് സിങ് കൂത്തുപറമ്പിലത്തെി ഹെലികോപ്ടറിൽ തിരുവനന്തപുരത്തേക്ക് തിരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
