സര്‍ക്കാറിന്‍െറ സാമ്പത്തികസ്ഥിതി മറയാക്കി കരിമണല്‍ ഖനനം ഒപ്പിച്ചെടുക്കാന്‍ സ്വകാര്യ ലോബി
text_fieldsകൊച്ചി: സ൪ക്കാറിൻെറ സാമ്പത്തിക സ്ഥിതി പരുങ്ങലിലായത് മറയാക്കി കരിമണൽ ഖനനാനുമതി ഒപ്പിച്ചെടുക്കാൻ സ്വകാര്യ ലോബി രംഗത്ത്. നാമമാത്ര അനുമതിയോടെയെങ്കിലും ഈ മേഖലയിൽ നുഴഞ്ഞുകയറാനാണ് നീക്കം. സംസ്ഥാന ഖജനാവ് അടച്ചുപൂട്ടലിൻെറ വക്കോളം എത്തിയത് കണക്കിലെടുത്ത് ഖനനത്തിന് അനുമതി നൽകി പരമാവധി വിഭവ സമാഹരണം നടത്താനുള്ള ആലോചനകളിലേക്ക് മുന്നിട്ടിറങ്ങാൻ ചില കക്ഷി നേതാക്കൾ മുഖ്യമന്ത്രിക്കുമേൽ സമ്മ൪ദം ശക്തമാക്കിയെന്നും സൂചനയുണ്ട്.
ബാറുകൾ അടച്ചുപൂട്ടിയതിലൂടെ സ൪ക്കാറിന് നികുതിയിനത്തിൽ നഷ്ടമായ 7,200 കോടി എങ്ങനെ കണ്ടത്തെുമെന്ന ആശങ്കയും അനുകൂല സാഹചര്യവും മുതലെടുത്ത് വൻ ഓഫറുമായി കരിമണൽ ലോബി വിവിധ കക്ഷി നേതാക്കളെയും സ൪ക്കാറിനെയും സമീപിക്കുകയായിരുന്നു. ഖനനം സ്വകാര്യമേഖലയിൽ കൊണ്ടുവരുന്നതിന് കരുനീക്കുന്ന രാഷ്ട്രീയ- ട്രേഡ് യുനിയനുകളുടെ ഒത്താശയോടെയാണിത്. കൈമാറ്റം പൊതുമേഖലാ സ്ഥാപനങ്ങൾ വഴിയാക്കിയാലും കുഴപ്പമില്ളെന്നതാണ് ഇവ൪ മുന്നോട്ടുവെക്കുന്ന വ്യവസ്ഥ.
ഖജനാവിലേക്ക് ചില്ലിക്കാശ് നൽകാതെ കള്ളക്കടത്ത് വ്യാപകമാണെന്നും ഈ സാഹചര്യത്തിൽ നിയമപരമായി ഖനനത്തിന് അനുമതി നൽകിയാൽ നികുതിയായി കോടികൾ എത്തുമെന്നുമാണ് ഇക്കൂട്ടരുടെ വാദം.
നേരത്തെ ഖനന വിഷയം ച൪ച്ചയായ ഘട്ടത്തിൽ എതി൪പ്പ് പ്രകടിപ്പിച്ച ചില നേതാക്കളെയും ഒപ്പംനി൪ത്തിയാണ് ഇപ്പോഴത്തെ ശ്രമം. പരിസ്ഥിതിയോട് ആഭിമുഖ്യമുള്ള ചില നേതാക്കൾ മാത്രമാണ് ഇപ്പോഴും കരിമണൽ ഖനനത്തിനെതിരായുള്ളത്. ഇവരെക്കൂടി നിശ്ശബ്ദമാക്കി ഖനനാനുമതി വാങ്ങിയെടുക്കാൻ പെരിയാ൪ മലിനീകരണത്തിൻെറ പേരിൽ കുപ്രസിദ്ധി നേടിയ എറണാകുളം കേന്ദ്രീകരിച്ചുള്ള സ്വകാര്യ കമ്പനിയാണ് സജീവമായി രംഗത്തുള്ളത്. ഇവ൪ക്കായി ഇടത്-വലത്-ബി.ജെ.പി നേതാക്കൾ തലസ്ഥാനത്തും കേന്ദ്രത്തിലും ചരടുവലി ശക്തമാക്കിക്കഴിഞ്ഞു. കരിമണൽ ലോബിയുടെ മോശം മുഖച്ഛായ മാറ്റിയെടുക്കാനും മാധ്യമ രംഗത്ത് ചുവടുറപ്പിച്ച് സ൪ക്കാറിനെ സമ്മ൪ദത്തിലാക്കി കരിമണൽ ഖനന മേഖലയിൽ കടന്നുകയറാനും കരുനീക്കമുണ്ട്. ഈ ലക്ഷ്യത്തോടെ മാധ്യമ വ്യവസായ രംഗത്തേക്ക് ലോബി ഉടൻ പ്രവേശിക്കും. ഒക്ടോബറിൽ ആലപ്പുഴയിൽനിന്ന് സായാഹ്ന പത്രവും ദൈ്വവാരികയും അടുത്തവ൪ഷം പകുതിയോടെ മലയാളം ചാനലുമാണ് കരിമണൽ വ്യവസായിയുടെ ചുമതലയിൽ ആരംഭിക്കുന്നത്. കരിമണൽ ലോബിയുമായി അടുപ്പമുള്ള ഏതാനും മാധ്യമപ്രവ൪ത്തകരുടെ നേതൃത്വത്തിലാണ് അണിയറ നീക്കങ്ങൾ പുരോഗമിക്കുന്നത്.
തൃക്കുന്നപ്പുഴ, ആറാട്ടുപുഴ തുടങ്ങിയ തീരദേശങ്ങളിലാണ് കരിമണൽ ഖനനത്തിന് സ്വകാര്യ കമ്പനി അനുമതി തേടിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ കരിമണൽ ഖനനത്തിനെതിരെ ഉയരാവുന്ന പ്രാദേശിക എതി൪പ്പുകളെ ഇല്ലാതാക്കാൻ പത്രത്തിലൂടെ കാമ്പയിനും ആലോചിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
