രോഗികള്‍ക്ക് ആശ്വാസവുമായി ഗായകന്‍ അന്‍സാറിന്‍െറ ‘സംഗീതം ആശ്വാസം’
text_fieldsകൊച്ചി: ആശുപത്രികളിൽ കഴിയുന്ന രോഗികളുടെ ആശ്വാസത്തിന് സംഗീത പരിപാടിയുമായി ഗായകൻ അൻസാ൪. ‘സംഗീതം ആശ്വാസം’ എന്ന പേരിൽ സ൪ക്കാ൪ ആശുപത്രികളിലാണ് ആദ്യഘട്ടത്തിൽ പരിപാടി അരങ്ങേറുക. അടുത്ത മാസം കോഴിക്കോട് ബീച്ച് ആശുപത്രിയിലും ഗവ. മെഡിക്കൽ കോളജാശുപത്രിയലും ആദ്യ പരിപാടികൾ നടക്കും.
ഗൃഹാതുരത്വം ഉളവാക്കുന്ന പഴയ മെലഡികൾക്കാണ് പ്രാമുഖ്യം കൊടുക്കുന്നത്. രണ്ട് മണിക്കൂ൪ പരിപാടിയിൽ രോഗികൾ ആവശ്യപ്പെടുന്ന പാട്ടുകളും പാടുമെന്ന് അൻസാ൪ ‘മാധ്യമ’ത്തോട് പറഞ്ഞു. ഓ൪ക്കസ്ട്രയുടെ അകമ്പടിയോടെ നടത്തുന്ന സംഗീത പരിപാടിയിൽ ഗായികമാരും ഉണ്ടാകും. പദ്ധതിയുമായി സഹകരിക്കുന്ന മറ്റു ഗായകരെയും പങ്കെടുപ്പിക്കുമെന്ന് അൻസാ൪ പറഞ്ഞു. കോഴിക്കോട്ടെ ബീച്ച് ആശുപത്രി, ഗവ. മെഡിക്കൽ കോളജ് ആശുപത്രി അധികൃതരുമായി ഈ ആശയം ച൪ച്ച ചെയ്തു. പദ്ധതിയെ വളരെ സന്തോഷപൂ൪വമാണ് അധികൃത൪ സ്വാഗതം ചെയ്തതെന്ന് അൻസാ൪ വ്യക്തമാക്കി. കോഴിക്കോട്ടെ പരിപാടിക്ക് ശേഷം എറണാകുളം ജില്ലയിലെ സ൪ക്കാ൪ ആുപത്രികളിൽ പരിപാടി അവതരിപ്പിക്കും. തുട൪ന്ന് മറ്റു ജില്ലകളിലും അവതരണം നടക്കും. ഇത് സ൪ക്കാറിന് ഒരു പ്രോജക്ടായി നൽകാനും ഉദ്ദേശിക്കുന്നുണ്ട്.
തുടക്കത്തിൽ സ്വന്തം കൈയിൽനിന്നാണ് ചെലവ് കണ്ടത്തെുന്നത്. ഇതുമായി സഹകരിക്കാൻ താൽപര്യമുള്ള സ്പോൺസ൪മാ൪ ഉണ്ടാകുമെന്നാണ് താൻ കരുതുന്നത്. ഇതിനകം ചില സ്പോൺസ൪മാരുമായി പ്രാരംഭ ച൪ച്ച നടത്തിയിട്ടുണ്ട്- അൻസാ൪ വെളിപ്പെടുത്തി.
അടുത്തിടെ എറണാകുളം ജനറൽ ആശുപത്രയിൽ കൊച്ചി ബിനാലെയുടെ ആഭിമുഖ്യത്തിൽ രണ്ടു മണിക്കൂ൪ പരിപാടി അവതരിപ്പിച്ചിരുന്നു. ഇതാണ് തനിക്ക് പ്രചോദനമായതെന്ന് അദ്ദേഹം പറഞ്ഞു. ആശുപത്രികളിൽ വിവിധ വിഭാഗങ്ങളിൽ കിടത്തിച്ചികിത്സക്ക് വിധേയമാകുന്ന രോഗികൾക്ക് രോഗ പീഡയിൽനിന്ന് ആശ്വാസമുണ്ടാവുകയെന്നതാണ് ലക്ഷ്യം. സാമ്പത്തിക നേട്ടമല്ല; സാമൂഹിക സേവനമാണ് ലക്ഷ്യമിടുന്നത്. ‘ശ്യാമ സുന്ദര പുഷ്പമേ...’, ‘വാകപ്പൂ മരം ചൂടി...’, ‘സുന്ദരീ, നിൻ തുമ്പുകെട്ടിയിട്ട ചുരുൾ മുടിയിൽ...’, ‘ഒരു ദളം മാത്രം...’ തുടങ്ങിയ ഗാനങ്ങളാണ് മുഖ്യമായും പാടുക.
പരേതനായ സംഗീത സംവിധായകൻ ഹാജി എസ്.എം. ഇസ്മയിലിൻെറ ഒമ്പതാമത്തെ മകനാണ് അൻസാ൪. ആദ്യ മലയാള സംഗീത റിയാലിറ്റി ഷോ ആയ ദൂരദ൪ശൻെറ ‘ഹംസധ്വനി’യുടെ ആദ്യ സീസൺ വിജയിയായ അൻസാ൪ പിന്നണി ഗായകൻ അഫ്സലിൻെറ ജ്യേഷ്ഠ സഹോദരനുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.