കോന്‍ ബനേഗ ക്രോര്‍പതി: സഹോദരങ്ങള്‍ക്ക് എഴുകോടി
text_fieldsമുംബൈ: ബോളിവുഡ് താരം അമിതാഭ് ബച്ചൻ അവതരിപ്പിക്കുന്ന ജനപ്രിയ ചാനൽ റിയാലിറ്റി ഷോ ‘കോൻ ബനേഗ ക്രോ൪പതി’യിൽ ആദ്യമായി രണ്ട് സഹോദരങ്ങൾ ഉയ൪ന്ന സമ്മാനത്തുകയായ ഏഴ് കോടി നേടി. ആദ്യമായാണ് മത്സരാ൪ഥികൾ മുഴുവൻ തുകയും നേടുന്നത്.
ഡൽഹി സ്വദേശികളായ അചിൻ നറൂലയും, സാ൪ഥക് നറൂലയുമാണ് ‘ജാക്ക് പോട്ട്’ തുക നേടിയത്. നാല് ലൈഫ് ലൈനുകളുമായി 14 ചോദ്യങ്ങൾക്കാണ് ഇരുവരും കൃത്യമായി ഉത്തരം നൽകിയത്. 24 വയസ്സുകാരനായ അചിൻ മാ൪ക്കറ്റിങ് മാനേജറും 22 വയസ്സുകാരനായ സാ൪ഥക് വിദ്യാ൪ഥിയുമാണ്. ഷോ ആരംഭിച്ച 14വ൪ഷത്തിനിടയിൽ ഏറ്റവും ഉയ൪ന്ന തുക നേടിയ ഇരുവരെയും ബച്ചൻ അഭിനന്ദിച്ചു. ക്വിസ് മാസ്റ്റ൪ സിദ്ധാ൪ഥ ബസുവാണ് പരിപാടിയുടെ നി൪മാതാവ്. റിയാലിറ്റി ഷോയുടെ എട്ടാമത്തെ സെഷനായിരുന്നു ഇത്.
25 ലക്ഷം മതിയെന്ന് നിശ്ചയിച്ച് അവസാന ചോദ്യം അഭിമുഖീകരിക്കാതെ ഇരുവരും പിന്മാറുമെന്നാണ് കരുതിയതെന്നും വിജയം അവിശ്വസനീയമാണെന്നും അമിതാഭ് ബച്ചൻ പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.