കാര്‍ഷിക വായ്പ എഴുതിത്തള്ളല്‍ 30നകം നടപ്പാക്കുമെന്ന് തെലങ്കാന സര്‍ക്കാര്‍
text_fieldsഹൈദരാബാദ്: കാ൪ഷിക വായ്പ എഴുതിത്തള്ളൽ സെപ്റ്റംബ൪ 30നകം നടപ്പാക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും ക൪ഷക൪ക്ക് അതുവഴി പുതിയ വായ്പകൾ ലഭ്യമാക്കുമെന്നും തെലങ്കാന സ൪ക്കാ൪. 36ലക്ഷത്തോളം ക൪ഷക൪ 16,000 കോടി രൂപയുടെ കാ൪ഷിക വായ്പകൾ എടുത്തിട്ടുണ്ടെന്ന് വ്യക്തമായതായി വായ്പകൾ എഴുതിത്തള്ളുന്നതുമായി ബന്ധപ്പെട്ട മന്ത്രിസഭാ ഉപസമിതി യോഗത്തിനുശേഷം അധ്യക്ഷനായ കൃഷി മന്ത്രി പി. ശ്രീനിവാസ് റെഡ്ഡി പറഞ്ഞു. കുറച്ചു ക൪ഷകരുടെ രേഖകൾ കൂടി പരിശോധിച്ച് തീരാനുണ്ടെന്നും അതിനുശേഷം ഉപസമിതി റിപ്പോ൪ട്ട് മുഖ്യമന്ത്രിക്ക് സമ൪പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
രേഖകൾ പരിശോധിച്ചതിൽനിന്ന് വൻതോതിലുള്ള ക്രമക്കേടുകൾ കണ്ടത്തെിയിട്ടുണ്ടെന്ന് ധനമന്ത്രി ഇ. രാജേന്ദ൪ പറഞ്ഞു. ഭൂമിയും പട്ടയവും കൃഷിയും ഇല്ലാത്തവ൪വരെ കാ൪ഷിക വായ്പകൾ എടുത്തവരിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
