ബംഗ്ളാദേശില്‍ ജമാഅത്ത് നേതാവിന്‍െറ വധശിക്ഷ ജീവപര്യന്തമാക്കി
text_fieldsധാക്ക: ബംഗ്ളാദേശ് ജമാഅത്തെ ഇസ്ലാമി നേതാവ് ദിൽവാ൪ ഹുസൈൻ സഈദിയുടെ (74) വധശിക്ഷ രാജ്യത്തെ പരമോന്നത കോടതി ജീവപര്യന്തമാക്കി.
1971ലെ വിമോചന സമരകാലത്ത് യുദ്ധക്കുറ്റം ചുമത്തിയാണ് പ്രത്യേക ട്രൈബ്യൂണൽ കഴിഞ്ഞവ൪ഷം ഫെബ്രുവരിയിൽ അദ്ദേഹത്തെ വധശിക്ഷക്ക് വിധിച്ചത്. കൊലപാതകം, ബലാത്സംഗം തുടങ്ങി എട്ടോളം കുറ്റങ്ങൾ ചുമത്തിയായിരുന്നു വധശിക്ഷ വിധിച്ചത്. ഇതിനെതിരെ സുപ്രീംകോടതിയെ സമീപിച്ച സഈദി ബുധനാഴ്ച നടന്ന വാദം കേൾക്കലിനൊടുവിലാണ് അനുകൂല വിധി സമ്പാദിച്ചത്.
വധശിക്ഷ നിലനി൪ത്തണമെന്ന് അറ്റോ൪ണി ജനറൽ വാദിച്ചെങ്കിലും ശിഷ്ടകാലം സഈദി ജയിലിൽ കഴിയട്ടെയെന്ന് കോടതി നി൪ദേശിക്കുകയായിരുന്നു. കോടതിവിധിയിൽ സന്തുഷ്ടി പ്രകടിപ്പിച്ച സഈദിയുടെ അഭിഭാഷകൻ രാജുൽ ഇസ്ലാം അദ്ദേഹത്തിൻെറ മോചനം വരെ നിയമപോരാട്ടം നടത്തുമെന്ന് വ്യക്തമാക്കി.
അതിനിടെ, സഈദിയുടെ വധശിക്ഷ റദ്ദാക്കിയതിനെതിരെ ധാക്കയിൽ ഒരു വിഭാഗമാളുകൾ നടത്തിയ പ്രതിഷേധ പ്രകടനം അക്രമാസക്തമായി. സഈദിയുടെ മോചനം ആവശ്യപ്പെട്ട് ജമാഅത്തെ ഇസ്ലാമിയും സമരം പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നും നാളെയും ജമാഅത്ത് ദേശീയ ബന്ദിന് ആഹ്വാനം ചെയ്തു.
സഈദിക്കു പുറമെ, ജമാഅത്തിൻെറ മറ്റു ഒമ്പത് നേതാക്കൾക്കുകൂടി ട്രൈബ്യൂണൽ കോടതി വധശിക്ഷ വിധിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
