യു.എ.പി.എ ചുമത്തിയത് വകുപ്പുള്ളതിനാല്‍ –ചെന്നിത്തല
text_fieldsതിരുവനന്തപുരം: കതിരൂ൪ മനോജ് വധക്കേസിലെ പ്രതികൾക്കെതിരെ യു.എ.പി.എ ചുമത്തിയത് എഫ്.ഐ.ആറിൽ അതിനാവശ്യമായ വകുപ്പുകൾ ചേ൪ത്തിട്ടുള്ളതിനാലാണെന്ന് മന്ത്രി രമേശ് ചെന്നിത്തല. എഫ്.ഐ.ആ൪ രജിസ്റ്റ൪ ചെയ്യുന്നത് മന്ത്രിയോടോ ഉന്നത പൊലീസ് ഉദ്യോഗസ്ഥരോടോ കൂടിയാലോചിച്ചല്ല. യു.എ.പി.എ ചുമത്തിയതിനെതിരെ മന്ത്രി കെ.എം. മാണി പ്രതികരിച്ചത് ഏത് സാഹചര്യത്തിലാണെന്ന് അറിയില്ല. കഴിഞ്ഞ ഇടതു സ൪ക്കാറിൻെറ കാലത്ത് നിരവധിപേ൪ക്കെതിരെ യു.എ.പി.എ ചുമത്തിയിട്ടുണ്ട്. മനോജ് വധക്കേസ് സംസ്ഥാന ക്രൈംബ്രാഞ്ച് നല്ലരീതിയിൽ അന്വേഷിക്കുന്നുണ്ട്. ഉന്നത കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വാ൪ത്താസമ്മേളനത്തിൽ വ്യക്തമാക്കി.
ഓപറേഷൻ കുബേരയിൽ രജിസ്റ്റ൪ ചെയ്ത 2663 കേസുകളിൽ 934 എണ്ണത്തിന് ചാ൪ജ് ഷീറ്റ് നൽകി. അന്വേഷണത്തിലുള്ളവ എത്രയും വേഗം പൂ൪ത്തീകരിച്ച് ഒക്ടോബ൪ 31നകം കോടതിയിൽ റിപ്പോ൪ട്ട് ചെയ്യാൻ ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ടാംഘട്ടപ്രവ൪ത്തനങ്ങൾക്ക് പൂ൪ണരൂപം നൽകാൻ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം 22ന് ചേരും.
ബ്ളേഡ് മാഫിയയുടെ ശല്യം കാരണം പാലക്കാട് മൂന്നുപേ൪ ആത്മഹത്യചെയ്ത സംഭവത്തിന് ഉത്തരവാദിയെ മണിക്കൂറുകൾക്കകം പിടികൂടി. തൃശൂ൪, കൊല്ലം പൊലീസ് കമീഷണ൪മാരുടെ സ്ഥലംമാറ്റത്തിന് ഓപറേഷൻ കുബേരയുമായി ബന്ധമില്ല. സംസ്ഥാനത്തിന്ന് ബ്ളേഡ് മാഫിയ പ്രവ൪ത്തിക്കുന്നില്ല. മാഫിയയെ സഹായിക്കുന്ന തരത്തിൽ വാ൪ത്ത പ്രചരിപ്പിക്കുന്നത് ശരിയല്ല.
ബാങ്കേഴ്സ് സമിതി യോഗത്തിലെ തീരുമാനമനുസരിച്ച് നടപ്പാക്കാൻ തീരുമാനിച്ച ഋണമുക്തി പദ്ധതി പ്രായോഗിക ബുദ്ധിമുട്ടുകൾ കാരണം പൂ൪ണമായി വിജയിച്ചിട്ടില്ല. പുന$പരിശോധിച്ച് ആവശ്യമായ മാറ്റങ്ങൾ നി൪ദേശിക്കാൻ ധനകാര്യ അഡീഷനൽ സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
എറണാകുളത്ത് തുടക്കമിട്ട നി൪ഭയ കേരളം സുരക്ഷിത കേരളം പദ്ധതി തിരുവനന്തപുരത്തും തുട൪ന്ന് കോഴിക്കോട്ടും നടപ്പാക്കും.
മോഷണക്കുറ്റം ആരോപിച്ച് ചേരാനല്ലൂ൪ സ്റ്റേഷനിൽ സ്ത്രീയെ ക്രൂരമായി മ൪ദിച്ച സംഭവം അന്വേഷിക്കാൻ എറണാകുളം റേയ്ഞ്ച് ഐ.ജിയെ ചുമതലപ്പെടുത്തിയെന്നും രണ്ടാഴ്ചക്കകം റിപ്പോ൪ട്ട് നൽകാൻ നി൪ദേശിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.