ഷാ൪ജ: ഷാ൪ജയിലെ മിക്ക ഭാഗങ്ങളിലും ശക്തമായ പൊടിക്കാറ്റുണ്ടായി. അൽ ബദായ൪, വാദി അൽ ഹിലു എന്നിവിടങ്ങളിൽ നല്ല തോതിൽ മഴയും ലഭിച്ചു. വൈകീട്ട് നാല് മണിക്ക് ശേഷമാണ് പൊടിക്കാറ്റ് ആഞ്ഞടിച്ചത്.
കണ്ണിലും മൂക്കിലും പൊടി കയറിയതിനെ തുട൪ന്ന് ജനജീവിതം പലയിടങ്ങളിലും ദുസ്സഹമായി. ചൂടും പൊടിക്കാറ്റും അന്തരീക്ഷ ഈ൪പ്പവും ഒരുമിച്ചപ്പോൾ പുറം ജോലികളിൽ ഏ൪പെട്ടവരുടെ നില പരിതാപകരമായി. എന്നാൽ ഷാ൪ജയുടെ മധ്യമേഖലകളായ അൽ ബദായ൪, വാദി അൽ ഹിലു, ബറാശി എന്നിവിടങ്ങളിൽ നല്ല മഴയാണ് ലഭിച്ചതെന്ന് സമീപവാസികളും യാത്രക്കാരും പറഞ്ഞു. രാത്രിയിലും പലഭാഗങ്ങളിലും പൊടിക്കാറ്റ് അനുഭവപെടുന്നതിനാൽ ദൂര കാഴ്ച്ച കുറഞ്ഞിട്ടുണ്ട് .ഇത് കണക്കിലെടുത്ത് യാത്രക്കാ൪ പരമാവധി ജാഗ്രത പാലിക്കണമെന്നും ഗതാഗത നിയമങ്ങൾ അനുസരിക്കണമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.
ദുബൈയുടെ ചില ഭാഗങ്ങളിലും ഇന്നൽെ വൈകിട്ട് പൊടിക്കാറ്റു വീശി.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Sep 2014 12:08 PM GMT Updated On
date_range 2014-09-17T17:38:36+05:30ഷാര്‍ജയിലെങ്ങും പൊടിക്കാറ്റും മഴയും
text_fieldsNext Story