വിനോദ്റായിയുടെ കൊട്ടാരം സന്ദര്‍ശനം; അമിക്കസ്ക്യൂറിക്ക് പരാതി
text_fieldsതിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വത്തുക്കളെ സംബന്ധിച്ച ഓഡിറ്റ് റിപ്പോ൪ട്ട് തയാറാക്കാൻ സുപ്രീംകോടതി നിയോഗിച്ച വിനോദ്റായി തിരുവിതാംകൂ൪ കൊട്ടാരത്തിൽ സന്ദ൪ശനം നടത്തിയതിനെതിരെ അമിക്കസ്ക്യൂറിക്ക് പരാതി.
ക്ഷേത്രവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ നിലവിലുള്ള കേസിലെ കക്ഷികളിൽ ചിലരാണ് സന്ദ൪ശനത്തിനെതിരെ പരാതി ഉന്നയിച്ചത്. അഭിഭാഷക൪ മുഖേന അമിക്കസ്ക്യൂറി ഗോപാൽ സുബ്രഹ്മണ്യത്തെ ഫോണിൽ വിളിച്ചാണ് പരാതി ഉന്നയിച്ചത്. വ്യക്തമായ പരാതികൾ ഉടൻ നൽകുമെന്ന സൂചനയുമുണ്ട്.
ക്ഷേത്ര സ്വത്തുക്കളുടെ കണക്കെടുപ്പ് നടക്കുന്നതിനിടെ കേസിലെ കക്ഷിയായ രാജകുടുംബാംഗങ്ങളുടെ വീട്ടിൽ വെള്ളിയാഴ്ച ഭാര്യയുമൊത്ത് സന്ദ൪ശനം നടത്തിയതാണ് പുതിയ വിവാദത്തിന് ഇടയാക്കിയത്. ക്ഷേത്രഭരണവുമായി ബന്ധപ്പെട്ട് രാജകുടുംബത്തിനെതിരെ ശക്തമായ റിപ്പോ൪ട്ടാണ് വിനോദ്റായി കോടതിയിൽ നൽകിയിരുന്നത്. ഇതിൽ ‘ബി’ നിലവറ അഞ്ചുതവണ തുറന്നിട്ടുണ്ടെന്നും ക്ഷേത്രത്തിലെ കണക്കുകൾ സുതാര്യമല്ളെന്നുമുള്ള പരാമ൪ശങ്ങൾ ഏറെ ച൪ച്ചപ്പെട്ടിരുന്നു.
തുട൪ന്ന് ആദ്യഘട്ടമെന്ന നിലയിൽ പതിനഞ്ച് വ൪ഷത്തെ ഓഡിറ്റ് റിപ്പോ൪ട്ട് നൽകാൻ കോടതി ചുമതലപ്പെടുത്തിയതും വിനോദ്റോയിയെയായിരുന്നു. ഇതിൻെറ നടപടികൾ പുരോഗമിക്കവെ സന്ദ൪ശനം നടത്തിയതിന് പിന്നിൽ രാഷ്ട്രീയ സ്വാധീനവും ദുരൂഹതയുമുള്ളതായാണ് കേസിലെ ചില കക്ഷികളുടെ ആക്ഷേപം.
ഏതുതരത്തിലുള്ള സന്ദ൪ശനമായാലും അദ്ദേഹത്തിൻെറ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നതാണ് സന്ദ൪ശനമെന്നും അവ൪ പറയുന്നു.
ഇക്കാര്യം ഗൗരവമായി എടുക്കുമെന്നും ആവശ്യമെങ്കിൽ സുപ്രീംകോടതിയിലും പരാതി നൽകുമെന്നും കേസിലെ കക്ഷികളിൽ ഒരാളായ ചന്ദ്രൻകുട്ടി ‘മാധ്യമ’ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
