Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപ്രധാനമന്ത്രിയുടെ...

പ്രധാനമന്ത്രിയുടെ അയ്യങ്കാളി പ്രഭാഷണം : കെ.പി.എം.എസില്‍ തമ്മിലടി

text_fields
bookmark_border
പ്രധാനമന്ത്രിയുടെ അയ്യങ്കാളി പ്രഭാഷണം : കെ.പി.എം.എസില്‍ തമ്മിലടി
cancel

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അയ്യങ്കാളി ജയന്തി ആഘോഷവേദിയിലെ പ്രഭാഷണത്തിന് പിന്നാലെ കേരള പുലയ൪ മഹാസഭയിൽ തമ്മിലടി. അയ്യങ്കാളിയുടെ 152ാം ജന്മദിനാഘോഷത്തിൻെറ ഭാഗമായി ന്യൂഡൽഹിയിൽ ഈ മാസം എട്ടിന് നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നടത്തിയ പരാമ൪ശമാണ് കേരളത്തിൽ വിവാദത്തിന് തിരികൊളുത്തിയത്.
രാജ്യത്തെ സാമൂഹിക പരിഷ്കരണ ചരിത്രത്തിൽ വഴിത്തിരിവായിരുന്നു മഹാത്മാ അയ്യങ്കാളിയുടെ നേതൃത്വത്തിൽ 1913ൽ നടന്ന കൊച്ചി കായൽ സമ്മേളനമെന്നായിരുന്നു പ്രധാനമന്ത്രിയുടെ പരാമ൪ശം.
എന്നാൽ, കെ.പി.എം.എസിനെ മുന്നിൽ നി൪ത്തി ബി.ജെ.പി നവോത്ഥാന ചരിത്രം വളച്ചൊടിക്കുന്നുവെന്നാരോപിച്ച് സംഘടനയിലെ ഒരു വിഭാഗം രംഗത്തത്തെിയതോടെ തമ്മിലടി പുറത്തായി. തൊട്ടുപിന്നാലെ മോദിയെ ന്യായീകരിച്ചും, വിമ൪ശകരെ തള്ളിയും കെ.പി.എം.എസ് ടി.വി. ബാബു വിഭാഗം രംഗത്തത്തെി. നരേന്ദ്ര മോദി ചരിത്രം വളച്ചൊടിച്ചിട്ടില്ല. കായൽ സമ്മേളനത്തിൻെറ ഉപജ്ഞാതാവും സംഘാടകനും പണ്ഡിറ്റ് കറുപ്പനായിരുന്നു. പ്രധാനമന്ത്രിയുടെ പ്രസംഗത്തെ വ്യാഖ്യാനിച്ച് വിവാദം സൃഷ്ടിക്കുന്നത് ബുദ്ധിശൂന്യതയാണെന്നും കെ.പി.എം.എസ് ജനറൽ സെക്രട്ടറി ടി.വി. ബാബു വാ൪ത്താസമ്മേളനത്തിൽ പറഞ്ഞു. ദലിത് വിരുദ്ധ മാധ്യമങ്ങളും കെ.കെ. കൊച്ചിനെ പോലുള്ള ചിന്തകരുമാണ് ഇത്തരം വിവാദങ്ങൾക്ക് പിന്നിലെന്നും ആരോപിച്ചു.
പ്രധാനമന്ത്രിക്ക് കായൽ സമ്മേളനം സംബന്ധിച്ച് തെറ്റായ വിവരങ്ങൾ നൽകിയ ബി.ജെ.പി കേരള നേതൃത്വം തെറ്റ് ഏറ്റുപറയണമെന്നാവശ്യപ്പെട്ട് കെ.പി.എം.എസ് രക്ഷാധികാരി പുന്നല ശ്രീകുമാ൪ കഴിഞ്ഞദിവസം രംഗത്തത്തെിയിരുന്നു. പിന്നാക്ക വിഭാഗങ്ങൾക്കിടയിലെ സൗഹാ൪ദപരമായ അന്തരീക്ഷം തക൪ക്കുന്നതാണ് പ്രധാനമന്ത്രിയുടെ പ്രസ്താവനയെന്ന് അദ്ദേഹം ആരോപിച്ചു.
അധ$സ്ഥിത വിഭാഗങ്ങൾക്ക് കരയിൽ സമ്മേളിക്കാൻ സ്വാതന്ത്ര്യമില്ലാതിരുന്ന കാലത്ത് കവി തിലകൻ പണ്ഡിറ്റ് കെ.പി. കറുപ്പൻെറയും കെ.പി. വള്ളോൻെറയും കൃഷ്ണാദി ആശാൻെറയും സി.സി. ചാഞ്ചൻെറയും നേതൃത്വത്തിലാണ് കൊച്ചി കായലിൽ വള്ളങ്ങൾ കെട്ടിയിട്ട് സമ്മേളനം ചേ൪ന്നത്. ഈ സമ്മേളനത്തിൽ അയ്യങ്കാളി പങ്കെടുത്തിരുന്നില്ല എന്നത് ചരിത്ര വസ്തുതയാണ്. ഇത് ബി.ജെ.പി വളച്ചൊടിക്കുന്നുവെന്നാണ് ആരോപണം.
എന്നാൽ, അയ്യങ്കാളിയുടെ ചരിത്രം വളച്ചൊടിക്കാനോ ചവിട്ടിത്താഴ്താനോ അനുവദിക്കില്ളെന്ന് കെ.പി.എം.എസ് ഭാരവാഹികൾ വ്യക്തമാക്കി. കേരളത്തിലെ ഇടതു-വലത് സംഘടനകളുടെ വോട്ട്ബാങ്കായി നിൽക്കാതെ, സഹായിക്കുന്നവരെ സഹായിക്കാമെന്ന നിലപാടിലേക്ക് കെ.പി.എം.എസ് മാറിയതിലുള്ള നിരാശയും ഭയവുമാണ് പുതിയ വിവാദങ്ങൾക്ക് പിന്നിലെന്ന് എൻ.കെ. നീലകണ്ഠൻ മാസ്റ്റ൪, തുറവൂ൪ സുരേഷ്, ടി.വി. ബാബു എന്നിവ൪ പറഞ്ഞു.
കെ.പി.എം.എസ് രക്ഷാധികാരിയായി രംഗത്തുവന്ന പുന്നല ശ്രീകുമാറിനെ സംഘടനയിൽനിന്ന് അച്ചടക്കലംഘനത്തിൻെറ പേരിൽ പുറത്താക്കിയതാണെന്നും ഭാരവാഹികൾ പറഞ്ഞു. വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ പിന്നാക്ക പട്ടിക ജാതികൾക്കായി ബി.ജെ.പി വലവിരിക്കുന്നുവെന്ന വാ൪ത്തകൾക്കിടെയാണ് ന്യൂഡൽഹിയിൽ പ്രധാനമന്ത്രി പങ്കെടുത്ത പരിപാടിക്കുപിന്നാലെ കെ.പി.എം.എസിലെ പൊട്ടിത്തെറി.

ചരിത്രത്തെ വളച്ചൊടിച്ച് ബി.ജെ.പി രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നു –പുന്നല ശ്രീകുമാ൪
കൊല്ലം: 1913ൽ നടന്ന കൊച്ചി കായൽ സമ്മേളനചരിത്രത്തെ വളച്ചൊടിച്ച് ബി.ജെ.പി രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്ന് കെ.പി.എം.എസ് രക്ഷാധികാരി പുന്നല ശ്രീകുമാ൪. അധ$സ്ഥിത വിഭാഗങ്ങൾക്ക് കരയിൽ സമ്മേളിക്കാൻ സ്വാതന്ത്ര്യമില്ലായിരുന്ന കാലഘട്ടത്തിൽ പണ്ഡിറ്റ് കെ.പി. കറുപ്പൻെറയും കെ.പി. വള്ളോൻെറയും കൃഷ്ണാദി ആശാൻെറയും സി.സി. ചാഞ്ചൻെറയും നേതൃത്വത്തിലാണ് കൊച്ചി കായലിൽ വള്ളങ്ങൾ കെട്ടിയിട്ട് സമ്മേളനം ചേ൪ന്നത്. ഈ സമ്മേളനത്തിൽ അയ്യങ്കാളി പങ്കെടുത്തിരുന്നില്ളെന്നത് ചരിത്രവസ്തുതയാണ്.
കേരള നവോഥാനചരിത്രത്തെ സംബന്ധിച്ച തെറ്റായ പരാമ൪ശത്തിലൂടെ പിന്നാക്ക വിഭാഗങ്ങൾക്കിടയിലെ സൗഹാ൪ദാന്തരീക്ഷം ത൪ക്കാനും അതിലൂടെ രാഷ്ട്രീയ മുതലെടുപ്പ് നടത്താനുമാണ് ബി.ജെ.പി ശ്രമിക്കുന്നത്. തെറ്റായ വിവരങ്ങൾ നൽകി അയ്യങ്കാളിയുടെ പേര് വിവാദങ്ങളിലേക്ക് വലിച്ചിഴച്ച ബി.ജെ.പി കേരളഘടകം തെറ്റ് ഏറ്റുപറയാൻ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story