ഇന്ത്യന്‍ നഴ്സിന്‍െറ മരണം രാജ്ഞിയെ അനുകരിച്ച റേഡിയോ ജോക്കി മാപ്പുപറഞ്ഞു
text_fieldsലണ്ടൻ: ബ്രിട്ടീഷ് രാജകുടുംബത്തിൽ പുതിയ അതിഥി എത്തുന്നുവെന്ന വാ൪ത്ത പുറംലോകമറിഞ്ഞതിൻെറ പേരിൽ ഇന്ത്യൻ നഴ്സ് ആത്മഹത്യ ചെയ്യാൻ കാരണക്കാരിയായ റേഡിയോ ജോക്കി മാപ്പുപറഞ്ഞു. വില്യം രാജകുമാരൻെറ പത്നി കാതറീനെ ചികിത്സിച്ച ആശുപത്രിയിലേക്ക് എലിസബത്ത് രാജ്ഞിയുടെ ശബ്ദത്തിൽ വിളിച്ച് വിവരങ്ങൾ ചോ൪ത്തിയ ആസ്ട്രേലിയൻ വംശജ മെലാനി ക്രെയ്ഗാണ് മാപ്പുപറഞ്ഞത്. 2012 ഡിസംബറിലാണ് ആത്മഹത്യക്കിടയാക്കിയ സംഭവം. ആശുപത്രിയിൽ ഇവരുടെ ഫോൺ എടുത്ത ഇന്ത്യൻ നഴ്സ് ജസീന്ത സൽദാഞ്ഞ, രാജ്ഞിയെന്ന് തെറ്റിദ്ധരിച്ച് രോഗവിവരങ്ങളും കുഞ്ഞിനെ ഗ൪ഭം ധരിച്ചതുമുൾപ്പെടെ എല്ലാം റേഡിയോ ജോക്കിയുമായി പങ്കുവെക്കുകയായിരുന്നു. ദിവസങ്ങളോളം മാധ്യമങ്ങളിൽ വാ൪ത്ത ആഘോഷിക്കപ്പെട്ടെങ്കിലും അതീവരഹസ്യ വിവരങ്ങൾ പങ്കുവെച്ച മനോവിഷമത്തിൽ മൂന്നുദിവസം കഴിഞ്ഞ് ജസീന്ത ആത്മഹത്യ ചെയ്തു. സംഭവം അന്വേഷിച്ച കോടതി ആത്മഹത്യ തന്നെയായിരുന്നുവെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. ഇതിനൊടുവിലാണ് കഴിഞ്ഞദിവസം ആസ്ട്രേലിയയിൽനിന്ന് ഇംഗ്ളണ്ടിലത്തെിയ ക്രെയ്ഗ് ജസീന്തയുടെ ഭ൪ത്താവിനെയും രണ്ടു മക്കളെയും നേരിട്ടുകണ്ട് നിറകണ്ണുകളോടെ മാപ്പപേക്ഷിച്ചത്. ക്രെയ്ഗ് ജോലിയെടുത്ത റേഡിയോ ഇവരുടെ കുടുംബത്തിന് 450,000 ഡോള൪ നഷ്ടപരിഹാരവും നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
