മോണോറെയില്‍ പദ്ധതി: സി.പി.എം സമരത്തിലേക്ക്
text_fieldsകോഴിക്കോട്: മോണോറെയിൽ പദ്ധതി ഉപേക്ഷിച്ചതിനെതിരെ സി.പി.എം സമരത്തിലേക്ക്. പദ്ധതിയുടെ കാര്യത്തിൽ സംസ്ഥാന സ൪ക്കാ൪ ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് എ. പ്രദീപ് കുമാ൪ എം.എൽ.എ. ആരോപിച്ചു.
പ്രായോഗികമല്ളെന്ന് സ൪ക്കാരിന് തന്നെ സമ്മതിക്കേണ്ടിവന്ന പദ്ധതിക്കായി കൺസൾട്ടൻസി ഫീസിനത്തിലും മറ്റും ഖജനാവിലെ എത്ര കോടികൾ തുലച്ചുവെന്ന് സ൪ക്കാ൪ വിശദീകരിക്കണം. തുടക്കം മുതലേ പദ്ധതി വിവാദമായിരുന്നു. ലൈറ്റ് മെട്രോ മോണോ റെയിലിനെക്കാൾ അഭികാമ്യമെന്ന് ഇപ്പോൾ പറയുന്നത് ഏത് പഠനത്തിൻെറ അടിസ്ഥാനത്തിലാണെന്ന് പ്രദീപ് കുമാ൪ ചോദിച്ചു.
കോഴിക്കോട് കോ൪പറേഷൻ കൗൺസിലുമായോ ജനപ്രതിനിധികളുമായോ പദ്ധതി ച൪ച്ച ചെയ്തിട്ടില്ല. കോഴിക്കോടിനെ യു.ഡി.എഫ് സ൪ക്കാ൪ അവഗണിച്ചതായും വാ൪ത്താകുറിപ്പിൽ പ്രദീപ് കുമാ൪ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.