കശ്മീര്‍ പ്രളയം: മലയാളികള്‍ സുരക്ഷിതരാണെന്ന് രമേശ് ചെന്നിത്തല
text_fieldsന്യൂഡൽഹി: കശ്മീരിൽ പ്രളയത്തിൽ കുടുങ്ങിയ മലയാളികൾ സുരക്ഷിതരാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. വ്യാഴാഴ്ച വൈകിട്ടോടെ എല്ലാവരെയും സുരക്ഷിതരായി തിരിച്ചെത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. പ്രതിരോധ മന്ത്രി അരുൺ ജെയ്റ്റ്ലിയോട് സഹായം തേടിയതായും രമേശ് ചെന്നിത്തല പറഞ്ഞു. രക്ഷാപ്രവ൪ത്തനങ്ങൾ ഏകോപിപ്പിക്കാൻ ഡൽഹിയിലത്തെിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
ദുരന്തനിവാരണ സേനയുമായും സൈന്യവുമായും ബന്ധം സ്ഥാപിക്കാനും രക്ഷാപ്രവ൪ത്തനങ്ങൾ വേഗത്തിലാക്കാനും കഴിഞ്ഞു. 390 പേരാണ് കശ്മീരിൽ കുടുങ്ങിയത്. ഇതുവരെ 91 പേരെ രക്ഷപെടുത്തി തിരികയത്തെിക്കാൻ കഴിഞ്ഞു. ബാക്കിയുള്ളവരെ തിരിച്ചത്തെിക്കാൻ മനുഷ്യസാധ്യമായ എല്ലാ സഹായവും സ൪ക്കാ൪ ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
ഡൽഹിയിൽ മടങ്ങിയത്തെുന്നവ൪ക്ക് കേരള ഹൗസിൽ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ടൂ൪ ഓപ്പറേറ്റ൪മാരും അവ൪ക്ക് സൗകര്യങ്ങൾ നൽകുന്നുണ്ടെന്നും ചെന്നിത്തല അറിയിച്ചു. കേരളത്തിലുള്ള കശ്മീ൪ സ്വദേശികളുടെ ആശങ്ക പരിഹരിക്കാൻ നടപടിയെടുക്കും. കശ്മീരിലുള്ള അവരുടെ ബന്ധുക്കളെ കുറിച്ച് വിവരങ്ങൾ മനസിലാക്കാനും ആശയവിനമയം നടത്താനും സംവിധാനമൊരുക്കുമെന്നും ചെന്നിത്തല പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
