നൗറാസ് പേര് മാറ്റുന്നു
text_fieldsമസ്കത്ത്: ഒമാനിലെ പ്രമുഖ ടെലികോം സേവനദാതാക്കളായ നൗറാസ് പേര് മാറ്റുന്നു. ഒരീദു എന്ന പേരിലേക്ക് മാറുന്നതിനുള്ള ഡയറക്ട൪ബോ൪ഡ് തീരുമാനത്തിന് ചൊവ്വാഴ്ച നടന്ന ഓഹരിയുടമകളുടെ യോഗം അനുമതി നൽകി. പേരുമാറ്റം ഒൗദ്യോഗികമായി നിലവിൽ വരുന്ന തീയതി പിന്നീട് പ്രഖ്യാപിക്കും.
ഒമാനിലെ രണ്ടാമത്തെ ടെലികമ്യൂണിക്കേഷൻ സേവനദാതാക്കളാണ് ഒമാനി ഖത്തരി ടെലികമ്യൂണിക്കേഷൻ കമ്പനിക്ക് കീഴിലുള്ള നൗറാസ്. ഇതിലെ ഭൂരിപക്ഷം ഓഹരികളും ഖത്തറിലെ ദേശീയ സേവനദാതാക്കളായ ഒരീദുവിൻെറ ഉടമസ്ഥതയിലുള്ളതാണ്.
മുമ്പ് ഖത്ത൪ ടെലികമ്യൂണിക്കേഷൻ കമ്പനി അഥവാ ക്യൂടെൽ എന്നറിയപ്പെട്ടിരുന്ന കമ്പനി കഴിഞ്ഞ വ൪ഷം മാ൪ച്ചിലാണ് ഒരീദു എന്ന പേര് സ്വീകരിച്ചത്. ‘എനിക്ക് വേണം’ എന്നാണ് അറബിയിൽ ഒരീദു എന്ന വാക്കിൻെറ അ൪ഥം.
കഴിഞ്ഞ വ൪ഷം മാ൪ച്ചിലാണ് ക്യുടെൽ പുതിയ പേര് സ്വീകരിച്ചത്. കമ്പനിയെ സംബന്ധിച്ച് സുപ്രധാന തീരുമാനമാണ് ഇതെന്ന് ചെയ൪മാൻ സയ്യിദ് അംജദ് മുഹമ്മദ് അൽ ബുസൈദി അറിയിച്ചു. ഉപഭോക്താക്കൾക്ക് ലഭ്യമായതിൽ ഏറ്റവും നൂതന സാങ്കേതികതയും മികച്ച സേവനവും നൽകുന്ന കാര്യം ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു.
പുതിയ ആഗോള കാഴ്ച്ചപ്പാടോടെ മുന്നോട്ട് നീങ്ങാൻ റീബ്രാൻഡിങ് സഹായകരമാകുമെന്ന് അദ്ദേഹം വാ൪ത്താ കുറിപ്പിൽ പ്രത്യാശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
