നെയ്മീന്‍ മത്സ്യബന്ധനം രണ്ടുമാസത്തേക്ക് നിരോധിച്ചു
text_fieldsമസ്കത്ത്: മത്സ്യബന്ധനത്തിനിടെ നെയ്മീനുകളെ (കിങ്ഫിഷ്) പിടികൂടുന്നതും വിൽപന നടത്തുന്നതും രണ്ടു മാസത്തേക്ക് നിരോധിച്ചു.
പ്രാദേശിക ഭാഷയിൽ കനദ് എന്ന് അറിയപ്പെടുന്ന ഇവയുടെ പ്രജനനത്തിന് സഹായിക്കുന്നതിനാണ് നിരോധം. ഒക്ടോബ൪ 15 വരെയാണ് നിരോധം.
ഇക്കാലയളവിൽ മത്സ്യബന്ധനത്തിനിടെ പിടിയിലാകുന്ന 65 സെൻറീമീറ്ററിൽ താഴെയുള്ള മത്സ്യങ്ങളെ കടലിലേക്ക് തന്നെ തിരിച്ചുവിടണം. നിരോധം ലംഘിച്ച് മത്സ്യബന്ധനം നടത്തുന്നവരും മത്സ്യം വിൽപ്പന നടത്തുന്നവരും ശേഖരിച്ച് വെക്കുന്നവരും കയറ്റുമതി ചെയ്യുന്നവരും ശിക്ഷാ നടപടികൾ നേരിടേണ്ടിവരുമെന്ന് അഗ്രികൾച്ചറൽ ആൻഡ് ഫിഷറീസ് മന്ത്രാലയം അധികൃത൪ അറിയിച്ചു.
ചിലയിനം വലകൾ ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്നതും നിരോധനത്തിൻെറ പട്ടികയിൽ വരും.
ഫിഷിങ് ലൈസൻസുള്ള സ്ഥാപനങ്ങൾ എല്ലാ വ൪ഷം അവസാനവും കൈവശമുള്ള സ്റ്റോക്ക് വിവരങ്ങൾ അറിയിക്കണമെന്നും മന്ത്രാലയം സ൪ക്കുലറിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
