Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Sep 2014 10:40 AM GMT Updated On
date_range 2014-09-10T16:10:14+05:30ദേശീയപാതയില്‍ വീണ്ടും വാഹനങ്ങളുടെ മരണപ്പാച്ചില്‍
text_fieldsപയ്യന്നൂര്‍: ഏറെ വിവാദങ്ങള്‍ക്കും എതിര്‍പ്പുകള്‍ക്കുമിടയില്‍ നടപ്പാക്കിയ വേഗപ്പൂട്ട് പലയിടത്തും ‘തുറക്കുന്നു’. പൂട്ട് തുറന്ന് വീണ്ടും മരണപ്പാച്ചിലിലാണ് വാഹനങ്ങള്‍. വേഗപ്പൂട്ട് സ്ഥാപിച്ചിട്ടുണ്ടെങ്കിലും മിക്ക വാഹനങ്ങളിലും ഇത് പ്രവര്‍ത്തിക്കുന്നില്ളെന്ന് പരാതിയുണ്ട്. മഴക്കാലവും തുടര്‍ന്ന് ഉത്സവക്കാലവും വന്നുചേര്‍ന്നതോടെ ഗതാഗതക്കുരുക്ക് രൂക്ഷമായതും വേഗ നിയന്ത്രണം അസാധ്യമാക്കിയിട്ടുണ്ട്. കണ്ണൂര്‍, പയ്യന്നൂര്‍ റൂട്ടിലോടുന്ന ബസുകള്‍ക്ക് പയ്യന്നൂര്‍ മെയിന്‍റോഡ്, തളിപ്പറമ്പ് ടൗണ്‍, പുതിയതെരു മുതല്‍ കാല്‍ടെക്സ് വരെയുള്ള ഭാഗങ്ങളില്‍ ഒച്ചിഴയും വേഗത്തിലേ നീങ്ങാനാവൂ. അതിനാല്‍, ഒരു മണിക്കൂര്‍ റണ്ണിങ് ടൈം ഉള്ള ബസുകള്‍ രണ്ടു മണിക്കൂര്‍ വരെയെടുത്താണ് ഓടിയത്തെുന്നതെന്ന് പറയുന്നു. ഗതാഗതക്കുരുക്കില്‍ നഷ്ടപ്പെടുന്ന സമയം മറികടക്കാന്‍ മറ്റു സ്ഥലങ്ങളില്‍ അമിത വേഗതയില്‍ ഓടിക്കുന്നത് അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുന്നു. തിങ്കളാഴ്ച പാപ്പിനിശ്ശേരി പഞ്ചായത്തിന് സമീപമുണ്ടായ അപകടത്തിന് കാരണം അമിത വേഗമായിരുന്നു. മുന്നിലുള്ള ബസിനെ മറികടക്കാനുള്ള ശ്രമത്തിനിടെ ഉരഞ്ഞതിനാല്‍ പെട്ടെന്ന് ബ്രേക്കിട്ട ബസിന് പിറകില്‍ കാര്‍ ഇടിക്കുകയായിരുന്നു. ദുരന്തം തലനാരിഴക്ക് വഴിമാറിയെങ്കിലും കാറിന്‍െറ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. ബസുകള്‍ക്ക് പുറമെ മറ്റു വാഹനങ്ങളും ദേശീയ പാതയില്‍ ചീറിപ്പായുകയാണ്. കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ ദേശീയപാതയില്‍ രണ്ടു മനുഷ്യ ജീവനുകള്‍ പൊലിഞ്ഞു. ഉത്രാട ദിവസം പാലുവാങ്ങാന്‍ പോയ പ്ളസ്വണ്‍ വിദ്യാര്‍ഥിനിയായ 16കാരിയുടെ ജീവന്‍ അപഹരിച്ചത് പരിയാരം ദേശീയ പാതയില്‍ ഹൈസ്കൂള്‍ സ്റ്റോപ്പിനടുത്ത് വെച്ചായിരുന്നു. മൂന്നാം ഓണമായ തിങ്കളാഴ്ച വൈകീട്ട് മൂന്നിന് എടാട്ട് ദേശീയപാതയില്‍ ഉണ്ടായ അപകടത്തില്‍ 52കാരിക്ക് ജീവന്‍ നഷ്ടപ്പെട്ടു. ബന്ധുവീട്ടിലത്തെിയ പേരൂല്‍ സ്വദേശിയായ വീട്ടമ്മയുടെ ഘാതകനായതും അമിത വേഗത്തിലത്തെിയ കാറായിരുന്നു. ഓണദിവസം ഇതേ സ്ഥലത്ത് ഇവരുടെ സഹോദരപുത്രിക്കും ഭര്‍ത്താവിനും വാഹനാപകടത്തില്‍ പരിക്കേറ്റിരുന്നു. നഗരങ്ങളിലെ ഗതാഗത കുരുക്കിന് പരിഹാരം കണ്ട് വേഗപ്പൂട്ട് നിര്‍ബന്ധമാക്കണമെന്നും ഇത് എല്ലാ വാഹനങ്ങള്‍ക്കും ബാധകമാക്കണമെന്നുമാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
Next Story