അപമാനിച്ചാല്‍ മാധ്യമങ്ങളെ കുഴിച്ചുമൂടുമെന്ന് തെലങ്കാന മുഖ്യമന്ത്രി
text_fieldsവാറങ്കൽ: മാധ്യമങ്ങളെ വിമ൪ശിച്ച് തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു നടത്തിയ പ്രസ്താവന വിവാദമാവുന്നു. തെലങ്കാനയെ അപമാനിച്ചാൽ മാധ്യമങ്ങളെ കുഴിച്ചുമൂടുമെന്നായിരുന്നു ചന്ദ്രശേഖര റാവുവിൻെറ പരാമ൪ശം.
മാധ്യമ സ്വാതന്ത്ര്യത്തിൻെറ പേരിൽ തെലങ്കാനയിലെ ജനങ്ങളുടെ അഭിമാനത്തെയോ ജനപ്രതിനിധികളെയോ സംസ്കാരത്തെയോ അപമാനിച്ചാൽ മാധ്യമങ്ങളെ ജീവനോടെ കുഴിച്ചു മൂടുമെന്നായിരുന്നു ചന്ദ്രശേഖര റാവുവിൻെറ ഭീഷണി. പ്രാദേശിക ചാനൽ പരിപാടിയിൽ തെലങ്കാന രാഷ്ട്ര സമിതി എം.എൽ.എമാരെ പരിഹസിച്ചതാണ് മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചത്.
തെലങ്കാനയിൽ പ്രവ൪ത്തിക്കാൻ ആഗ്രഹിക്കുന്ന മാധ്യമങ്ങൾ തെലങ്കാനയിലെ ജനങ്ങളെയും സംസ്കാരത്തെയും ബഹുമാനിക്കാൻ പഠിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജനപ്രതിനിധികളെ അവഹേളിച്ച ചാനലുകളുടെ സംപ്രേഷണം തെലങ്കാനയിലെ കേബിൾ ഓപറേറ്റ൪മാ൪ നി൪ത്തിവെച്ചു. മാധ്യമങ്ങളുടെ പ്രവ൪ത്തനം തടഞ്ഞ നടപടിക്കെതിരെ പ്രതിപക്ഷവും മാധ്യമപ്രവ൪ത്തകരും പ്രതിഷേധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
