Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Sep 2014 12:53 PM GMT Updated On
date_range 5 Sep 2014 12:53 PM GMTകെ.എസ്.ആര്‍.ടി.സി ആയിരം ഷെഡ്യൂളുകള്‍ റദ്ദാക്കി
text_fieldsbookmark_border
തിരുവനന്തപുരം: സ്പെയ൪ പാ൪ട്സ് ക്ഷാമത്തെ തുട൪ന്ന് കെ.എസ്.ആ൪.ടി.സി ആയിരം ഷെഡ്യൂളുകൾ റദ്ദാക്കി. ആകെ 5660 ഷെഡ്യൂകളുള്ള കെ.എസ്.ആ൪.ടി.സി ബുധനാഴ്ച 4450 എണ്ണമാണ് പ്രവ൪ത്തിപ്പിച്ചത്.
5717 ബസുകളുള്ള കെ.എസ്.ആ൪.ടി.സി ബുധനാഴ്ച 4547 ബസുകളാണ് ഓടിച്ചത്. 1170 ബസുകൾ കട്ടപ്പുറത്താണ്. ജൻറം ബസുകളുടെ എണ്ണം കൂടി കൂട്ടിയാൽ കട്ടപ്പുറത്തുള്ളത് 1235 ആയി ഉയരും. ഇതിൽ വ൪ക്ക് ഷോപ്പിൽ അറ്റകുറ്റപ്പണി പുരോഗമിക്കുന്നത് 256 എണ്ണം. ബാക്കിയുള്ള 979 ബസുകൾക്ക് ടയ൪ ഉൾപ്പടെയുള്ള സ്പെയ൪ പാ൪ട്സുകളില്ല.
ഷെഡ്യൂളുകൾ റദ്ദാക്കിയതോടെ കെ.എസ്.ആ൪.ടി.സിയുടെ വരുമാനം 4.73 കോടിയായി കുറഞ്ഞു. കഴിഞ്ഞയാഴ്ച വരുമാനം 4.88 കോടിയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story