Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Sep 2014 12:33 PM GMT Updated On
date_range 2014-09-05T18:03:09+05:30കനത്തമഴയില്‍ പാറ വീണ് വീട് തകര്‍ന്നു
text_fieldsവട്ടിയൂര്‍ക്കാവ്: കനത്തമഴയിലും കാറ്റിലും പാറക്കൂട്ടം ഇടിഞ്ഞുവീണ് വീട് തകര്‍ന്നു. വട്ടിയൂര്‍ക്കാവ് തൊഴുവന്‍കോട് വൈ.ഡി നിവാസില്‍ യേശുദാസിന്‍െറ വീടാണ് തകര്‍ന്നത്. ബുധനാഴ്ച രാവിലെ 9.00 ഓടെ മണ്ണും പാറക്കൂട്ടവും മരങ്ങളും വീടിന് മുകളിലേക്ക് വീഴുകയായിരുന്നു.വീട്ടുപകരണങ്ങളും കുട്ടികളുടെ പഠനോപകരണങ്ങളും നശിച്ചു. അപകടസമയത്ത് യേശുദാസും കുടുംബവും വീടിനുള്ളിലുണ്ടായിരുന്നു.മണ്ണിടിഞ്ഞുവീഴാന്‍ തുടങ്ങിയപ്പോഴേ യേശുദാസ് കുട്ടികളെ പുറത്തത്തെിച്ചതിനാല്‍ അപകടമൊഴിവായി.വീടിനടുത്ത് ഉയരത്തില്‍ നില്‍ക്കുന്ന പാറക്കൂട്ടം വീടിനുപുറത്ത് വീഴാന്‍ സാധൃതയുണ്ടെന്ന് കാണിച്ച് യേശുദാസ് കലക്ടര്‍,വില്ളേജ് ഓഫിസര്‍ തുടങ്ങിയവര്‍ക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ ആരും ഒരു നടപടിയുമെടുത്തില്ളെന്ന് യേശുദാസ് പറയുന്നു. എം.എല്‍.എ കെ .മുരളീധരന്‍ ,തഹസില്‍ദാര്‍ ,മേയര്‍ അഡ്വ.ചന്ദ്രിക,കൗണ്‍സിലര്‍ വസന്തകുമാരി തുടങ്ങിയവര്‍ വീട് സന്ദര്‍ശിച്ചു.
Next Story