Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightഅനധികൃത മദ്യവില്‍പന...

അനധികൃത മദ്യവില്‍പന തടയാന്‍ പ്രത്യേക ക്രമീകരണങ്ങളുമായി എക്സൈസ്

text_fields
bookmark_border
അനധികൃത മദ്യവില്‍പന തടയാന്‍  പ്രത്യേക ക്രമീകരണങ്ങളുമായി എക്സൈസ്
cancel
കോട്ടയം: ഓണക്കാലത്തെ അനധികൃത മദ്യനിര്‍മാണം, വില്‍പന, ശേഖരിക്കല്‍, കടത്തിക്കൊണ്ടുപോകല്‍ തുടങ്ങിയവ തടയുന്നതിന് പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി അഡീഷനല്‍ ജില്ലാ മജിസ്ട്രേറ്റ് ടി.വി. സുഭാഷ് അറിയിച്ചു. കലക്ടറേറ്റില്‍ ചേര്‍ന്ന ജില്ലാതല ജനകീയ സമിതിയോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ഓണക്കാലത്ത് സ്കൂള്‍, കോളജ് പരിസരങ്ങളില്‍ പ്രത്യേക പരിശോധന നടത്തുന്നതിനും അനധികൃത മദ്യം സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് വിവരം അറിയിക്കുവാന്‍ പൊതുസ്ഥലങ്ങളില്‍ എക്സൈസ് വകുപ്പിന്‍െറ വിവിധ ഓഫിസുകളുടെ ഫോണ്‍ നമ്പരുകള്‍ പ്രദര്‍ശിപ്പിക്കുന്നതിനും യോഗത്തില്‍ തീരുമാനിച്ചു. കോട്ടയം എക്സൈസ് ഡിവിഷന്‍ ഓഫിസില്‍ 24 മണിക്കൂറും കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കും. അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിനായി സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ മൂന്ന് സ്ട്രൈക്കിങ് ഫോഴ്സ് യൂനിറ്റുകള്‍ ആരംഭിച്ചു. അനധികൃത മദ്യ-മയക്കുമരുന്ന് ഇടപാടുകള്‍ തടയുന്നതിനായി പൊലീസ്, ഫോറസ്റ്റ്, റവന്യൂ വകുപ്പുകളുമായി സഹകരിച്ച് റെയ്ഡ് നടത്തും. സ്ഥിരം കുറ്റവാളികളുടെ വിവരങ്ങള്‍ ശേഖരിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കും. എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരുടെ നേതൃത്വത്തിലുള്ള സ്ക്വാഡ് വാഹന പരിശോധന ഊര്‍ജിതമാക്കും. ലൈസന്‍സുള്ള എല്ലാ സ്ഥാപനങ്ങളില്‍നിന്നും നല്‍കുന്ന മദ്യത്തിന്‍െറ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് പരിശോധനകള്‍ നടത്തും. മദ്യം, മയക്കുമരുന്ന് എന്നിവയുടെ നിര്‍മാണം, വില്‍പന, ശേഖരിക്കല്‍, കടത്തിക്കൊണ്ടുപോകല്‍ തുടങ്ങിയവ സംബന്ധിച്ച വിവരങ്ങള്‍ അടുത്തുള്ള എക്സൈസ് ഓഫിസിലോ പൊലീസ് സ്റ്റേഷനിലോ തഹസില്‍ദാരെയോ അറിയിക്കണം. ഇത്തരം വിവരങ്ങള്‍ പൊതുജനങ്ങള്‍ അറിയിക്കണം. ഫോണ്‍: എക്സൈസ് ഡിവിഷന്‍ ഓഫിസ് ആന്‍ഡ് എക്സൈസ് കണ്‍ട്രോള്‍ റൂം-0481 2562211, കോട്ടയം ഡെപ്യൂട്ടി എക്സൈസ് കമീഷണര്‍ കോട്ടയം-9447178057, അസിസ്റ്റന്‍റ് എക്സൈസ് കമീഷണര്‍ കോട്ടയം-9496002865, കോട്ടയം എക്സൈസ് സര്‍ക്കിള്‍ ഓഫിസ്-0481 2583091,9400069508, എക്സൈസ് സര്‍ക്കിള്‍ ഓഫിസ് ചങ്ങനാശേരി -0481 2422741, 9400069509, എക്സൈസ് സര്‍ക്കിള്‍ ഓഫിസ് പൊന്‍കുന്നം -04828 221412, 9400069510, എക്സൈസ് സര്‍ക്കിള്‍ ഓഫിസ് പാലാ -04822 212235, 9400069511, എക്സൈസ് സര്‍ക്കിള്‍ ഓഫിസ് വൈക്കം -04829 231592, 9400069512, എക്സൈസ് സ്പെഷല്‍ സ്ക്വാഡ് കോട്ടയം -0481 2573801, 9400069506. യോഗത്തില്‍ എക്സൈസ് അസിസ്റ്റന്‍റ് കമീഷണര്‍ പി.എസ്. അന്‍സാരി, ഡിവൈ.എസ്.പി കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story