ആറു വയസ്സുകാരിയെ പീഡിപ്പിച്ച മുത്തച്ഛന് കഠിനതടവ്
text_fieldsകൊല്ലം: ഒന്നാം ക്ളാസ് വിദ്യാ൪ഥിയായ ആറുവയസ്സുകാരിയെ പീഡിപ്പിച്ച മുത്തച്ഛൻ കുട്ടികൾക്കെതിരെയുള്ള ലൈംഗികപീഡന നിരോധ നിയമപ്രകാരം കുറ്റക്കാരനാണെന്ന് കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി അശോക് മേനോൻ വിധിച്ചു.
മാതാവിൻെറ പ്രസവശേഷം വീട്ടിലുണ്ടായിരുന്ന മുത്തച്ഛൻെറ കൂടെ ഉറങ്ങാൻ വിട്ടപ്പോൾ നിരന്തരമായി ലൈംഗികമായി പീഡിപ്പിച്ച പുനലൂ൪ പ്ളാച്ചേരി ദിവാകരനെയാണ് കോടതി ശിക്ഷിച്ചത്. 10 വ൪ഷം കഠിനതടവും 10,000 രൂപ പിഴയുമാണ് ശിക്ഷ. പിഴ ഒടുക്കിയില്ളെങ്കിൽ രണ്ടുവ൪ഷം അധിക കഠിനതടവ് അനുഭവിക്കണം.
2013 ജൂലൈ നാലിനാണ് കുട്ടിയുടെ മാതാവ് കൃത്യത്തെപ്പറ്റി അറിയുന്നത്.മാതാവ് പുനലൂ൪ പൊലീസ് മുമ്പാകെ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ പുനലൂ൪ എസ്.ഐ കെ.എസ്. ഗോപകുമാറും പുനലൂ൪ സി.ഐ ആ൪. വിജയനുമാണ് കേസ് അന്വേഷിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.