യോജിപ്പിനുള്ള അവസരത്തില്‍ ഭിന്നിപ്പിനുള്ള വഴിയല്ല ആലോചിക്കേണ്ടത് –പന്ന്യന്‍ രവീന്ദ്രന്‍
text_fieldsകോട്ടയം: ഇടതുപാ൪ട്ടികൾ തമ്മിൽ യോജിപ്പിനുള്ള അവസരം തെളിയുമ്പോൾ ഭിന്നിപ്പിനുള്ള വഴിയല്ല ആലോചിക്കേണ്ടതെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രൻ. കോൺഗ്രസ് ബന്ധം ചൂണ്ടിക്കാട്ടി സി.പി.ഐയെ വിമ൪ശിക്കുമ്പോൾ യു.പി.എ സ൪ക്കാറിനെ ഇരുവരും ചേ൪ന്ന് പിന്തുണച്ചകാര്യം സി.പി.എം നേതാക്കൾ മറന്നുപോകരുതെന്നും അദ്ദേഹം കോട്ടയത്ത് മാധ്യമപ്രവ൪ത്തകരോട് പറഞ്ഞു. സി.പി.എമ്മും സി.പി.ഐയും വ്യത്യസ്ത പാ൪ട്ടികളായി തുടരാനുള്ള കാരണങ്ങൾ ഇപ്പോഴും നിലനിൽക്കുന്നതായും സി.പി.ഐക്ക് പാ൪ട്ടി പരിപാടി പോലുമില്ളെന്നുള്ള എം.എ. ബേബിയുടെ പരാമ൪ശത്തോട് പ്രതികരിക്കുകയായിരുന്നു പന്ന്യൻ. 1964ൽ കമ്യൂണിസ്റ്റ് പാ൪ട്ടി രണ്ടായപ്പോൾ സി.പി.ഐ ദേശീയജനാധിപത്യവും സി.പി.എം ജനകീയജനാധിപത്യവും പാ൪ട്ടിപരിപാടിയായി അംഗീകരിച്ചു. ഈ പരിപാടി തുടരുന്നുണ്ടോയെന്ന് സി.പി.എം വ്യക്തമാക്കണം.
ഇത്തരം കാര്യങ്ങൾ ബേബി ആലോചിക്കണം. എം.എ. ബേബി കൂടുതൽ പക്വത കാട്ടണമായിരുന്നെന്നും പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. 64ൽ ഭിന്നിച്ച സാഹചര്യം ഇപ്പോഴില്ല. അന്നത്തെ ഭിന്നിപ്പ് ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാ൪ട്ടിക്ക് ഗുരുതരമായ നഷ്ടമാണ് ഉണ്ടാക്കിയത്. അതിനുശേഷം ഇന്ത്യയിൽ 33 ഇടതുപാ൪ട്ടികളുണ്ടായി. പുനരേകീകരണം എന്നത് നാടിൻെറ വികാരമാണ്. ഈ നഷ്ടത്തെക്കുറിച്ച് ച൪ച്ച ചെയ്യണം.
അപക്വമായ വാക്കുകൾ ഉപയോഗിക്കുന്ന ആളല്ല എം.എ. ബേബി. ഇപ്പോൾ പഴയ നിലപാടിൽനിന്ന് എങ്ങനെയാണ് മാറിയതെന്ന് അറിയില്ല. പുനരേകീകരണ ച൪ച്ചകൾ നല്ലതാണെങ്കിലും അതു കൂടുതൽ ഭിന്നിപ്പിനുള്ള അവസരമാക്കി മാറ്റരുത്. അഴിമതിവീരന്മാ൪ സൈ്വരവിഹാരം നടത്തുമ്പോൾ തമ്മിൽ കലഹിക്കേണ്ട കാര്യമില്ളെന്നും പന്ന്യൻ രവീന്ദ്രൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
