കാതിക്കുടം നിറ്റാ ജലാറ്റിന്‍: രാസമാലിന്യം വയലുകളിലേക്ക് തുറന്നുവിട്ടു
text_fields പ്രതിഷേധവുമായി കമ്പനി ഉപരോധിച്ചവരെ നേരിടാൻ വൻ പൊലീസ് സന്നാഹത്തെ കൊണ്ടുവന്നു
ചാലക്കുടി: കാതിക്കുടം നിറ്റാ ജലാറ്റിൻ കമ്പനി വളപ്പിൽ കെട്ടി കിടക്കുന്ന രാസമാലിന്യം കമ്പനിയുടെ ഓവുചാലിലൂടെ പുറത്തെ വയലുകളിലേക്ക് തുറന്നുവിട്ടു. ഇതോടെ കാതിക്കുടത്ത് മാലിന്യപ്രശ്നം വീണ്ടും ഗുരുതരമായി. പുഴയിലേക്കും കിണറുകളിലേക്കും രാസമാലിന്യം ഒഴുകിയത്തെി വലിയ ആരോഗ്യപ്രശ്നം സൃഷ്ടിക്കുന്ന സാഹചര്യമാണ്ഈ പ്രദേശത്ത് രൂപപ്പെട്ടിരിക്കുന്നത്്. ചൊവ്വാഴ്ച വൈകീട്ടോടെയാണ് ഇത് പ്രദേശവാസികളുടെ ശ്രദ്ധയിൽപെട്ടത്. ഇതത്തേുട൪ന്ന് ബുധനാഴ്ച രാവിലെ ഒമ്പതോടെ നിറ്റാ ജലാറ്റിൻ കമ്പനിപ്പടിയിൽ പ്രദേശവാസികളും ആക്ഷൻ കൗൺസിൽ അംഗങ്ങളും പ്രതിഷേധവുമായി ഒത്തുചേ൪ന്ന് കമ്പനി ഉപരോധിച്ചു.
വിവരമറിഞ്ഞ് ചാലക്കുടി ഡിവൈ.എസ്.പി ടോമി സെബാസ്റ്റ്യൻ, സി.ഐ വി.ടി. ഷാജൻ എന്നിവരുടെ നേതൃത്വത്തിൽ കൊരട്ടി, കൊടകര, മാള, മലക്കപ്പാറ, അതിരപ്പിള്ളി തുടങ്ങി ചാലക്കുടി ഡിവിഷനിലെ എല്ലാ സ്റ്റേഷനുകളിൽനിന്നും എസ്.ഐമാരടക്കമുള്ള വൻ പൊലീസ് സന്നാഹം പ്രതിഷേധിക്കാതെ നേരിടാൻ കമ്പനി പരിസരത്തത്തെി. ജനങ്ങളുടെ ആവശ്യത്തത്തെുട൪ന്ന് പൊലീസ് ഡിവൈ.എസ.്പിയുടെയും സി.ഐയുടെയും നേതൃത്വത്തിൽ കമ്പനിയുടെ ഉള്ളിലും പുറത്ത് മാലിന്യം ബഹി൪ഗമിക്കുന്ന സ്ഥലങ്ങളിലും പരിശോധന നടത്തി.
ഉച്ചതിരിഞ്ഞ് തൃശൂരിൽനിന്ന് എത്തിയ മലിനീകരണ നിയന്ത്രണ ബോ൪ഡിലെ ഉദ്യോഗസ്ഥ൪ അസി. എൻജിനീയ൪ സി.എസ്. വിജയലക്ഷ്മി, സി.എ. സ്മിത തുടങ്ങിയവരുടെ നേതൃത്വത്തിൽ കമ്പനിക്കുള്ളിലും പുറത്തും പരിശോധന നടത്തി.നാളെ ഇവ൪ മാലിന്യത്തിൻെറ സാമ്പിൾ പരിശോധനക്ക് ശേഖരിക്കും.അടുത്ത ദിവസം ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും കാടുകുറ്റി പഞ്ചായത്തധികൃതരും മാലിന്യം പരിശോധനക്കായി ശേഖരിക്കും.
രാവിലെ നടന്ന പ്രതിഷേധങ്ങൾക്ക് ആക്ഷൻ കൗൺസിൽ അംഗങ്ങളായ കെ.എം. അനിൽകുമാ൪, ജയ്സൻ പാനികുളങ്ങര,സിന്ധു സന്തോഷ്, സന്തോഷ് താണിക്കൽ, പി.കെ. സഗീ൪,സോളിഡാരിറ്റി ജില്ല ജനറൽ സെക്രട്ടറി മി൪സാദ് റഹ്മാൻ, വാ൪ഡംഗങ്ങളായ ഷെ൪ളി പോൾ, സി.ഡി. പോൾസൺ ബി.ജെ.പി പ്രവ൪ത്തകരായ ജോ൪ജ്, ബൈജു ശിവപുരം, ഹരിദാസ് എന്നിവ൪ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.