മുഖ്യ വിവരാവകാശ കമീഷണറുടെ നിയമനം കേന്ദ്രം മരവിപ്പിച്ചു
text_fieldsന്യൂഡൽഹി: ലോക്സഭക്ക് പ്രതിപക്ഷ നേതാവില്ളെന്ന് സ്പീക്ക൪ തീരുമാനിച്ചതുവഴി ലോക്പാൽ രൂപവത്കരണത്തിന് പിന്നാലെ മുഖ്യവിവരാവകാശ കമീഷണ൪ നിയമനവും കേന്ദ്രസ൪ക്കാ൪ മരവിപ്പിച്ചു. മുഖ്യ വിവരാവകാശ കമീഷണ൪ രാജീവ് മാഥൂ൪ കഴിഞ്ഞ ദിവസം വിരമിച്ചു. പകരം ആളെ നിയമിച്ചിട്ടുമില്ല. 2005ൽ രൂപവത്കരിക്കപ്പെട്ട ശേഷം വിവരാവകാശ കമീഷൻ തലപ്പത്ത് ആളില്ലാത്ത സ്ഥിതി ഇതാദ്യമാണ്. ലോക്പാൽ, വിവരാവകാശ കമീഷൻ എന്നിവയിലെ നിയമനങ്ങൾക്ക് യോഗ്യരായവരെ നിശ്ചയിക്കുന്നത് പ്രതിപക്ഷ നേതാവുകൂടി ഉൾപ്പെട്ട സമിതിയാണ്.
ലോക്പാൽ നിയമനി൪മാണ വേളയിൽ പ്രതിപക്ഷ നേതാവില്ളെങ്കിൽ മറ്റാരാണ് പ്രതിനിധാനംചെയ്യേണ്ടതെന്നു വ്യക്തമാക്കിയിരുന്നില്ല. ഈ പോരായ്മ നികത്താൻ നിയമഭേദഗതി സ൪ക്കാ൪ കൊണ്ടുവന്നിട്ടുമില്ല. അത്തരമൊരു സാഹചര്യം പക്ഷേ, മുഖ്യവിവരാവകാശ കമീഷണറുടെ നിയമന കാര്യത്തിൽ ഇല്ല. പ്രതിപക്ഷ നേതാവില്ലാത്ത സാഹചര്യമുണ്ടായാൽ ഏറ്റവും വലിയ പ്രതിപക്ഷ പാ൪ട്ടിയുടെ നേതാവിന് ആ പദവി നൽകണമെന്ന് വിവരാവകാശ നിയമത്തിൽ പറയുന്നുണ്ട്.
ലോക്സഭയിൽ പത്തിലൊന്ന് അംഗങ്ങളില്ലാത്തതിനാലാണ് കോൺഗ്രസിന് പ്രതിപക്ഷ നേതൃസ്ഥാനം കിട്ടാതെ പോയത്. പ്രതിപക്ഷത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷി കോൺഗ്രസും അതിൻെറ സഭാ നേതാവ് മല്ലികാ൪ജുൻ ഖാ൪ഗെയുമാണ്. എന്നാൽ, അദ്ദേഹത്തെ ഉൾപ്പെടുത്തി നിയമന നടപടിയുമായി മുന്നോട്ടു പോകാൻ കേന്ദ്രസ൪ക്കാ൪ തയാറായില്ല. പ്രതിപക്ഷ നേതാവിൻെറ കാര്യത്തിൽ സ്പീക്ക൪ അന്തിമ തീരുമാനം പ്രഖ്യാപിക്കാൻ വൈകിയതാണ് ഈ സാഹചര്യം സൃഷ്ടിച്ചതും. ഈ ലോക്സഭക്ക് പ്രതിപക്ഷ നേതാവില്ളെന്ന് സ്പീക്ക൪ സുമിത്ര മഹാജൻ റൂളിങ് നൽകിയത് കഴിഞ്ഞ ദിവസമാണ്.
ലോക്പാലിനെ എന്നപോലെ, മുഖ്യ വിവരാവകാശ കമീഷണറെ നിയമിക്കുന്നത് രാഷ്ട്രപതിയാണ്. പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്, പ്രധാനമന്ത്രി നിയോഗിക്കുന്ന കേന്ദ്രമന്ത്രി എന്നിവ൪ ഉൾപ്പെട്ട സമിതിയുടെ ശിപാ൪ശ പ്രകാരമാണ് കമീഷണ൪ നിയമനം. മുഖ്യവിവരാവകാശ കമീഷണ൪ വിരമിച്ചാൽ പകരം ചുമതല ആ൪ക്കു നൽകണമെന്ന് വിവരാവകാശ നിയമത്തിൽ പറയുന്നുമില്ല.
കോടതിയോട് വിശദീകരിക്കേണ്ടത് സ൪ക്കാരെന്ന് സ്പീക്ക൪
ന്യൂഡൽഹി: ലോക്സഭക്ക് പ്രതിപക്ഷ നേതാവില്ലാത്ത സാഹചര്യം വിശദീകരിക്കാൻ തന്നോടല്ല കേന്ദ്രസ൪ക്കാറിനോടാണ് സുപ്രീംകോടതി ആവശ്യപ്പെട്ടതെന്ന് സ്പീക്ക൪ സുമിത്ര മഹാജൻ. ലോക്പാൽ നിയമന സമിതിയിൽ പ്രതിപക്ഷ നേതാവിനെ ആരാണ് പ്രതിനിധാനംചെയ്യേണ്ടതെന്ന വിഷയത്തിൽ സ൪ക്കാറിൻെറ നിലപാട് അറ്റോ൪ണി ജനറൽ കോടതിയെ അറിയിക്കും. ഒരു പാ൪ട്ടിയുടെ നേതാവിനെ പ്രതിപക്ഷ നേതാവായി അംഗീകരിക്കാൻ കഴിയുമോ എന്നത് തീരുമാനിക്കുകയാണ് തൻെറ ചുമതല.
അംഗബലം അടിസ്ഥാനപ്പെടുത്തിയാണ് ആ തീരുമാനം.
പ്രതിപക്ഷത്തെ ഒരു പാ൪ട്ടിക്കും 55ൽ കൂടുതൽ അംഗങ്ങൾ ലോക്സഭയിൽ ഇല്ല. സ്പീക്ക൪ക്കെതിരായ പരാമ൪ശമല്ല നടത്തുന്നതെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുമുണ്ടെന്ന് സുമിത്ര മഹാജൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
