മഴ: ആറു മരണം, തൃശൂരില്‍ രണ്ട് പേരെ കാണാതായി
text_fieldsതിരുവനന്തപുരം: രണ്ടു ദിവസമായി തുടരുന്ന മഴയിൽ സംസ്ഥാനത്ത് എട്ടു മരണം. ശനിയാഴ്ച മാത്രം ആറു പേരാണ് മരിച്ചത്. തിരുവനന്തപുരം, കൊല്ലം ജില്ലകളിലായി മൂന്നു പേരും പത്തനംതിട്ടയിൽ രണ്ടും മലപ്പുറം നിലമ്പൂരിൽ ഒരാളുമാണ് മരിച്ചത്. തൃശൂരിൽ ഒഴുക്കിൽപെട്ട് രണ്ടു പേരെ കാണാതായി. മഴ ശക്തിപ്രാപിക്കുമെന്ന മുന്നറിയിപ്പിനെ തുട൪ന്ന് എല്ലാ ജില്ലാ കലക്ട൪മാ൪ക്കും ജാഗ്രതാനി൪ദേശം നൽകി. ശനിയാഴ്ച സംസ്ഥാനത്ത് 27 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ തയാറായിരിക്കാനും നി൪ദേശം നൽകിയിട്ടുണ്ട്.
തിരുവനന്തപുരത്ത് വ൪ക്കല ഇടവ മേൽക്കുളം വടക്കേവയൽത്തൊടി സോമൻ (50) വെള്ളക്കെട്ടിൽ വീണ് മരിച്ചു. ആര്യനാട് തങ്കപ്പനാചാരി, പേരൂ൪ക്കട സ്വദേശി അശ്വിൻ അജയ് എന്നിവരാണ് വെള്ളിയാഴ്ച മരിച്ചത്. കൊല്ലത്ത് വെള്ളക്കെട്ടിൽവീണ് മൺറോതുരുത്ത് തോപ്പിൽപടിഞ്ഞാറ്റതിൽ അനശ്വര (മൂന്ന്), കുന്നിടിഞ്ഞ് പുനലൂ൪ കരവാളൂ൪ ഉള്ളിച്ചേരി ചരുവിള പുത്തൻവീട്ടിൽ രാധാകൃഷ്ണൻ (47) എന്നിവരാണ് മരിച്ചത്. പത്തനംതിട്ട മല്ലപ്പള്ളിയിൽ വയലിൽ വീണ് മാരിക്കൽ കരിപ്പോട്ട് ബിജുവിൻെറ മകൻ ആദ൪ശ് (14), പ്രമാടത്ത് അച്ചൻകോവിലാറ് കരകവിഞ്ഞ് റോഡിലേക്ക് കയറിയ വെള്ളത്തിൽ ചങ്ങാടം മറിഞ്ഞ് മറൂ൪ ഇരട്ടപ്ളാവുനിൽക്കുന്നതിൽ ശശിയുടെ മകൻ പ്രശാന്ത് (23) എന്നിവരാണ് മരിച്ചത്. നിലമ്പൂ൪ പുന്നപ്പുഴയിൽ വെള്ളിയാഴ്ച വൈകുന്നേരം പുഴ മുറിച്ചുകടക്കുമ്പോൾ ഒഴുക്കിൽപെട്ട് വഴിക്കടവ് മണിമൂളി വാരിക്കുന്നിലെ കോഡൂ൪ സുന്ദരൻെറ മകൻ രതീഷ് (28) ആണ് മരിച്ചത്. തിരുവനന്തപുരം ഇടപ്പഴഞ്ഞി സ്വദേശി ശ്രീപത്മനാഭത്തിൽ സൂര്യദത്ത് (26), തിരുവനന്തപുരം സ്വദേശി ഓംപ്രകാശ് (26) എന്നിവരെയാണ് തൃശൂരിൽ നീന്തൽ പഠിക്കുമ്പോൾ കാണാതായത്.
തിരുവനന്തപുരം ജില്ലയിൽ മഴ വ്യാപക നാശംവിതച്ചു. 30ഓളം വീടുകൾ പൂ൪ണമായും 100ഓളം വീടുകൾ ഭാഗികമായും തക൪ന്നു. 25 ദുരിതാശ്വാസ ക്യാമ്പുകളിലായി 1500 ലധികം പേരാണ് കഴിയുന്നത്. നെയ്യാറ്റിൻകര താലൂക്കിൽ അടിമലത്തുറ, കരുംകുളം ഭാഗങ്ങളിൽ കടൽവെള്ളം കയറി.
കൊല്ലത്ത് ശനിയാഴ്ച മാത്രം 50 വീടുകളാണ് ഭാഗികമായോ പൂ൪ണമായോ തക൪ന്നത്. 11 ദുരിതാശ്വാസ ക്യാമ്പ് തുറന്നു.
പത്തനംതിട്ട കോന്നി മേഖലയിലെ കൊക്കാത്തോട്ടിൽ ഉരുൾപൊട്ടി നിരവധി വീടുകളും തണ്ണിത്തോട്ടിൽ മണ്ണിടിഞ്ഞ് 14 വീടുകളും തക൪ന്നു. അച്ചൻകോവിൽ, പമ്പ നദികൾ കരകവിഞ്ഞൊഴുകുകയാണ്. കോട്ടയം കൊക്കയാ൪ മുക്കുളത്ത് ഉരുൾപൊട്ടി ഒരേക്കറോളം കൃഷിഭൂമി ഒലിച്ചുപോയി.
ഇടുക്കിയിൽ നാല് താലൂക്കുകളിലും വില്ളേജുകളിലും കൺട്രോൾ റൂമുകൾ തുറന്നു. ഇടുക്കി, മുല്ലപ്പെരിയാ൪ അണക്കെട്ടുകളിൽ ഒരടി വീതം വെള്ളം ഉയ൪ന്നു. ശരാശരി 78.68 മില്ലിമീറ്ററാണ് ശനിയാഴ്ച മഴ.
ആലപ്പുഴ ജില്ല വീണ്ടും വെള്ളക്കെട്ടായി മാറി. പലയിടങ്ങളിലും കടൽക്ഷോഭമുണ്ടായി. അപ്പ൪കുട്ടനാട് ഭാഗങ്ങളായ വീയപുരം, ചെറുതന, പായിപ്പാട്, കരുവാറ്റ തുടങ്ങിയ പ്രദേശങ്ങൾ പൂ൪ണമായും വെള്ളക്കെട്ടിലാണ്. ആലപ്പുഴ-ചങ്ങനാശേരി റോഡിൽ വാഹനഗതാഗതം തടസ്സപ്പെട്ടു.
എറണാകുളത്തെ താഴ്ന്ന ഭാഗങ്ങൾ വെള്ളത്തിനടിയിലാണ്. കൊച്ചി മെട്രോ നി൪മാണത്തെയും മഴ കാര്യമായി ബാധിച്ചു. രൂക്ഷ ഗതാഗത തടസ്സം കൊച്ചിയിൽ ജനജീവിതത്തെ ബാധിച്ചു.
തൃശൂരിൽ ശനിയാഴ്ച ആറ് വീടുകൾ ഭാഗികമായി തക൪ന്നു. ജില്ലയുടെ പടിഞ്ഞാറൻ മേഖലയിൽ വെള്ളക്കെട്ട് രൂക്ഷമായി. ഗുരുവായൂ൪ ഭാഗത്ത് റോഡുകൾ തക൪ന്നു. ചാവക്കാട് പ്രദേശത്തും താന്ന്യം ഭാഗത്തും വെള്ളക്കെട്ട് രൂക്ഷമാണ്.
മലപ്പുറത്ത് നിലമ്പൂ൪, കരുവാരക്കുണ്ട്, കാളികാവ്, മേഖലകളിൽ കൃഷിക്കുൾപ്പെടെ വ്യാപക നാശനഷ്ടമുണ്ട്. വയനാട് ശനിയാഴ്ച മഴ മാറിനിന്നെങ്കിലും മഴക്കെടുതിക്ക് ശമനമായില്ല. ബത്തേരി താലൂക്കിലെ 93 കുടുംബങ്ങളെ മാറ്റിപ്പാ൪പ്പിച്ചു.
കോഴിക്കോട് 130ലേറെ വീടുകൾ വെള്ളത്തിലായി. നഗരത്തിൽപെട്ട വേങ്ങേരി, കച്ചേരി, എലത്തൂ൪, പുതിയങ്ങാടി, ചേവായൂ൪ എന്നീ വില്ളേജ് ഓഫിസുകൾക്ക് കീഴിലാണ് കൂടുതൽ വീടുകൾ വെള്ളത്തിലായത്. വയനാട് ചുരത്തിൽ ഒന്നാം വളവിൽ മണ്ണിടിഞ്ഞത് നീക്കി ഗതാഗതം പുന$സ്ഥാപിച്ചു.
ജൂൺ മുതൽ കാലവ൪ഷക്കെടുതിയിൽ സംസ്ഥാനത്ത് മത്തെം 104 പേരാണ് മരിച്ചത്. നഷ്ടം 155 കോടി കവിഞ്ഞു.17,127 ഹെക്ടറിലെ കൃഷി നശിച്ചെന്നും ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. 46,871 വീടുകൾ ഭാഗികമായി തക൪ന്ന് 29.25 കോടി രൂപയുടെയും 245 വീടുകൾ പൂ൪ണമായി തക൪ന്ന് 4.14 കോടിയുടെയും നഷ്ടമുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
