നവവധുവിന്‍െറ ആത്മഹത്യ: പ്രതികളെ പിടികൂടാന്‍ സ്പെഷല്‍ സ്ക്വാഡ്
text_fieldsകോഴിക്കോട്: നവവധു സ്വന്തം വീട്ടിൽ ജീവനൊടുക്കിയ സംഭവത്തിൽ പ്രതികളായ ഭ൪ത്താവിനെയും ഭ൪തൃമാതാവിനെയും പിടികൂടാൻ നോ൪ത് അസിസ്റ്റൻറ് കമീഷണ൪ എ.വി. പ്രദീപിൻെറ നേതൃത്വത്തിൽ അഞ്ചംഗ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. മുട്ടാഞ്ചേരി പുതിയേടത്ത് വീട്ടിൽ രാഹില (22) ആത്മഹത്യചെയ്ത കേസിൽ ഭ൪ത്താവും വെസ്റ്റ്ഹിൽ കാജൂകാഡോ മാ൪ഷൽ അക്കാദമി ഉടമ കരാട്ടേ ദിലീപിൻെറ മകനുമായ ദിൽജിത്ത്, മാതാവ് ജെസി എന്നിവ൪ക്കായി ഊ൪ജിത തെരച്ചിൽ തുടരുന്നു.
കഴിഞ്ഞ രണ്ടുദിവസങ്ങളിലായി പൊലീസ് ഇവരുടെ വീട്ടിലും ബന്ധുവീടുകളിലുമടക്കം റെയ്ഡ് നടത്തിയെങ്കിലും പിടികൂടാനായിട്ടില്ല.മാനസികമായും ശാരീരികമായും രാഹിലയെ ഇരുവരും പീഡിപ്പിച്ചെന്ന ബന്ധുക്കളുടെ പരാതിയിലാണ് ദിൽജിത്തിനും അമ്മക്കുമെതിരെ പൊലീസ് സ്ത്രീധന പീഡന കേസ് രജിസ്റ്റ൪ ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
