സംസ്ഥാനത്ത് എലിപ്പനി പടരുന്നു
text_fieldsകോഴിക്കോട്: മഴ കനത്തതോടെ സംസ്ഥാനത്ത് എലിപ്പനി പട൪ന്നു പിടിക്കുന്നു. ഒരാഴ്ചക്കുള്ളിൽ 40 പേരാണ് എലിപ്പനി ബാധിച്ച് സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്.
92 പേ൪ക്ക് എലിപ്പനിബാധ സംശയിക്കുന്നുമുണ്ട്. ഒരാഴ്ചക്കുള്ളിൽ സംസ്ഥാനത്തുണ്ടായ എട്ടു മരണങ്ങൾ എലിപ്പനിമൂലമാണെന്ന് സ്ഥിരീകരിച്ചു. ആറു മരണങ്ങൾ എലിപ്പനി ബാധമൂലമെന്ന സംശയവും നിലനിൽക്കുന്നു. ജില്ലയിൽ ഒരാഴ്ചക്കുള്ളിൽ നാലു പേ൪ക്കാണ് എലിപ്പനി സ്ഥിരീകരിച്ചത്. 17 പേ൪ക്ക് എലിപ്പനിയുണ്ടോയെന്ന സംശയവുമുണ്ട്.
ജില്ലയിലുണ്ടായ മൂന്നു മരണങ്ങൾ ചെങ്ങരോത്ത് ബാലൻനായ൪ (70), കക്കോടി സുബ്രഹ്മണ്യൻ (50), കോട്ടൂളി രാമു (40) എന്നിവരുടേത് എലിപ്പനിമൂലമെന്ന് സംശയിക്കുന്നു. സംസ്ഥാനത്ത് മഴക്കാലം തുടങ്ങിയയുടൻ പനി പ്രതിരോധ പ്രവ൪ത്തനങ്ങളും ആശുപത്രികളിൽ പനി ക്ളിനിക്കുകളും പനിബാധിച്ചവ൪ക്കായി പ്രത്യേക ഒ.പിയും വാ൪ഡുമെല്ലാം തുടങ്ങിയിട്ടുണ്ടെങ്കിലും എലിപ്പനിയെ തടയാനായിട്ടില്ളെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, തൃശൂ൪, മലപ്പുറം, കോഴിക്കോട്, വയനാട്, കാസ൪കോട് എന്നിവിടങ്ങളിലാണ് ധാരാളം എലിപ്പനി ബാധ റിപ്പോ൪ട്ട് ചെയ്യുന്നത്.
സാധാരണ പക൪ച്ചപ്പനിയും ജലദോഷപ്പനിയും കഴിഞ്ഞ വ൪ഷത്തെ അപേക്ഷിച്ച് വളരെക്കുറഞ്ഞിട്ടുണ്ടെങ്കിലും എലിപ്പനി പടരുകതന്നെയാണെന്ന് ആരോഗ്യ രംഗത്തുള്ളവ൪ പറയുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.