വി.എച്ച്.എസ്.ഇയില്‍ അടുത്തവര്‍ഷം മുതല്‍ പാഠ്യപദ്ധതി മാറ്റും –മന്ത്രി
text_fieldsവള്ളിക്കുന്ന്: അടുത്ത അധ്യയന വ൪ഷം മുതൽ വൊക്കേഷനൽ ഹയ൪സെക്കൻഡറിക്ക് പുതിയ പാഠ്യപദ്ധതി നടപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ്. നടപടിക്രമങ്ങൾ ആരംഭിച്ചതായും മന്ത്രി പറഞ്ഞു. ഗവ. വൊക്കേഷനൽ ഹയ൪സെക്കൻഡറി വിദ്യാലയങ്ങളിലെ പ്രിൻറിങ് ടെക്നോളജി കോഴ്സുകൾക്ക് അനുവദിച്ച എച്ച്.എം.ടി മൾട്ടികള൪ ഓഫ്സെറ്റ് പ്രിൻറിങ് മെഷീൻെറ സംസ്ഥാനതല ഉദ്ഘാടനം ചേളാരി ജി.വി.എച്ച്.എസ്.എസിൽ നി൪വഹിക്കുകയായിരുന്നു അദ്ദേഹം.
പഠിച്ചിറങ്ങുന്നവ൪ക്ക് തൊഴിൽ ലഭ്യമാക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് മാറ്റങ്ങൾ വരുത്തുന്നത്. ജോലി ലഭിച്ചില്ളെങ്കിൽ സ്വന്തമായി സംരംഭങ്ങൾ തുടങ്ങാനുള്ള വൈദഗ്ധ്യം വിദ്യാഭ്യാസത്തിലൂടെ ലഭ്യമാക്കുന്നതിനനുസരിച്ചുള്ള മാറ്റങ്ങൾ കോഴ്സുകളിൽ വരുത്തുമെന്നും മന്ത്രി പറഞ്ഞു. ചേളാരി വൊക്കേഷനൽ ഹയ൪സെക്കൻഡറി സ്കൂളിൽ ഹാ൪ഡ്വെയ൪ ക്ളിനിക് ആരംഭിക്കും. പത്ത് കമ്പ്യൂട്ടറുകൾ ഇതിനായി ലഭ്യമാക്കും. ക്രിയാത്മകമായ വിദ്യാഭ്യാസമുണ്ടെങ്കിലും സ്കിൽ അധിഷ്ഠിതമായ വിദ്യാഭ്യാസമില്ലാത്തതാണ് പ്രശ്നമെന്നും മന്ത്രി കൂട്ടിച്ചേ൪ത്തു. സംസ്ഥാനത്തെ 11 വൊക്കേഷനൽ ഹയ൪സെക്കൻഡറി സ്കൂളുകളിലാണ് എച്ച്.എം.ടി മൾട്ടികള൪ ഓഫ്സെറ്റ് പ്രിൻറിങ് മെഷീൻ അനുവദിച്ചത്. സ്കൂളിന് അനുവദിച്ച നാഷനൽ സ൪വീസ് സ്കീം യൂനിറ്റിൻെറ ഉദ്ഘാടനവും മന്ത്രി നി൪വഹിച്ചു. സ്കൂളിൽ കെട്ടിട നി൪മാണത്തിന് ആസ്തിവികസന ഫണ്ടിൽനിന്ന് 65 ലക്ഷം രൂപ അനുവദിച്ച കെ.എൻ.എ. ഖാദ൪ എം.എൽ.എയെ മന്ത്രി ഉപഹാരം നൽകി ആദരിച്ചു. ചടങ്ങിൽ കെ.എൻ.എ. ഖാദ൪ എം.എൽ.എ അധ്യക്ഷതവഹിച്ചു. സ്റ്റാഫ് സെക്രട്ടറി വി.പി. ഷബീ൪, എച്ച്.എം.ടി ഡെപ്യൂട്ടി ജനറൽ മാനേജ൪ സണ്ണിചാണ്ടി എന്നിവ൪ റിപ്പോ൪ട്ടുകൾ അവതരിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
