മുഖ്യമന്ത്രിക്ക് വഴിയൊരുക്കാനായി യുവാവിന് പൊലീസ് മര്‍ദനം; നാട്ടുകാര്‍ പ്രതിഷേധിച്ചു
text_fieldsകായംകുളം: തോട്ടിലേക്ക് കടപുഴകിയ മരം വെട്ടിമാറ്റാൻ ഇറങ്ങിയ യുവാവിനെ മുഖ്യമന്ത്രിക്ക് വഴിയൊരുക്കാനത്തെിയ ട്രാഫിക് പൊലീസ് മ൪ദിച്ചു. സംഘടിച്ച നാട്ടുകാ൪ വഴിതടഞ്ഞ് മുഖ്യമന്ത്രിയോട് പരാതിപെട്ടപ്പോൾ ‘അതിവേഗം’ നടപടി. രണ്ടാംകുറ്റിക്ക് സമീപം ശനിയാഴ്ച രാവിലെ 11 നാണ് സംഭവം. പെരിങ്ങാല ഫ൪സാന മൻസിലിൽ ജമാലിനാണ് (34) മ൪ദനമേറ്റത്. ഇയാളെ കായംകുളം ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കനാലിലേക്ക് കടപുഴകി വീണ മരംനാട്ടുകാരുടെ സഹകരണത്തോടെ ഫയ൪ഫോഴ്സ് സംഘം മുറിച്ചുമാറ്റുന്നതിനിടെ അതു വഴി കടന്നുവന്ന മുഖ്യമന്ത്രിക്ക് വഴിയൊരുക്കാനാണ് ട്രാഫിക് പൊലീസ് എത്തിയത്. മരം മാറ്റുന്നവ൪ മാറി നിൽക്കണമെന്ന നി൪ദേശം ജമാലിൻെറ നേതൃത്വത്തിൽ ചോദ്യം ചെയ്തതിനെ തുട൪ന്ന് പൊലീസ് മ൪ദിച്ചെന്നാണ് പരാതി. നാട്ടുകാ൪ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വാഹനം നി൪ത്തിച്ച് പരാതി നൽകി. തുട൪ന്ന് ട്രാഫിക് സ്റ്റേഷനിലെ ഡ്രൈവ൪ സാബുവിനെ ആലപ്പുഴ എ.ആ൪ ക്യാമ്പിലേക്ക് അടിയന്തരമായി മടക്കി അയച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
