Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Aug 2014 5:01 PM IST Updated On
date_range 21 Aug 2014 5:01 PM ISTകാന്‍സര്‍ നിവാരണ പദ്ധതിയുമായി തളിപ്പറമ്പ് നഗരസഭ
text_fieldsbookmark_border
തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭയില്‍ 2014-15 വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ലഹരിവിരുദ്ധ കാമ്പയിന്‍, പ്ളാസ്റ്റിക് നിര്‍മാര്‍ജനം, കാന്‍സര്‍ നിര്‍ണയ ക്യാമ്പ് എന്നിവ സംഘടിപ്പിക്കുമെന്ന് ചെയര്‍പേഴ്സന്‍ റംല പക്കര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നഗരപരിധിയില്‍ ലഹരി വസ്തുക്കളുടെ ഉപയോഗം വര്‍ധിക്കുന്നതായി ശ്രദ്ധയില്‍പെട്ടതിനെതുടര്‍ന്ന് ജനുവരി ഒന്നുമുതല്‍ ആരംഭിച്ച കാമ്പയിന്‍െറ തുടര്‍പ്രവര്‍ത്തനങ്ങളാണ് ലക്ഷ്യമിടുന്നത്. അതോടൊപ്പം പ്ളാസ്റ്റിക് നിര്‍മാര്‍ജനം ചെയ്യുന്നതിനായി ബോധവത്കരണ കാമ്പയിനും തുടര്‍ച്ചയായി ‘ഒരുവീട്ടില്‍ ഒരു തുണിസഞ്ചി’ പദ്ധതിയും നടപ്പാക്കും. ആദ്യഘട്ട രോഗനിര്‍ണയം ‘ജീവരക്ഷയുടെ ആദ്യപാത’ എന്ന സന്ദേശവുമായി സമ്പൂര്‍ണ കാന്‍സര്‍ നിവാരണ പദ്ധതിയും ആരംഭിക്കും. ഇവയുടെ പ്രചാരണത്തിനായി ജനകീയ റാലികള്‍, മെഡിക്കല്‍ ക്ളാസുകള്‍, ബോധവത്കരണ ക്ളാസുകള്‍, സെമിനാറുകള്‍, സീഡി പ്രദര്‍ശനങ്ങള്‍ എന്നിവ സംഘടിപ്പിക്കുമെന്നും ചെയര്‍പേഴ്സന്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ വൈസ് ചെയര്‍മാന്‍ കോമത്ത് മുരളീധരന്‍, സെക്രട്ടറി ടി.ടി. മാധവന്‍, എ.വി. സീത, സി. വനജ, പി. മുഹമ്മദ് ഇഖ്ബാല്‍ എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
