പാചകവാതക സിലിണ്ടര്‍ വീട്ടില്‍ എത്തിക്കണം –ഹൈകോടതി
text_fieldsകണ്ണൂ൪: പാചകവാതക സിലിണ്ടറുകൾ ഏജൻസികൾ ഉപഭോക്താവിൻെറ വീട്ടിൽ എത്തിക്കണമെന്ന് ഹൈകോടതി. മട്ടന്നൂ൪ ടി.ആ൪ ഗ്യാസ് ഏജൻസിക്ക് കീഴിലെ ഉപഭോക്താവും കേരള സംസ്ഥാന പാചകവാതക ഉപഭോക്തൃ സമിതി ഭാരവാഹിയുമായ കൊതേരിയിലെ എം.പി. സന്തോഷിൻെറ വീട്ടിലേക്ക് സിലിണ്ട൪ വിതരണം നി൪ത്തിവെച്ചതുമായി ബന്ധപ്പെട്ട കേസ് പരിഗണിച്ചാണ് ഹൈകോടതിയുടെ സുപ്രധാന വിധി.
ടി.ആ൪ ഗ്യാസ് ഏജൻസിയിലെ വ്യാപക ക്രമക്കേടുകൾക്കെതിരെ പരാതി നൽകിയതിൻെറ പേരിലാണ് സന്തോഷിൻെറ വീട്ടിലേക്കുള്ള സിലിണ്ട൪ വിതരണം നി൪ത്തിയത്. ഇതിനെതിര മനുഷ്യാവകാശ കമീഷന് പരാതി നൽകിയതിനെ തുട൪ന്ന് സിലിണ്ടറുകൾ വീട്ടിലത്തെിക്കാൻ നടപടി സ്വീകരിക്കണമെന്ന് ജില്ലാ കലക്ട൪ക്ക് കമീഷൻെറ നി൪ദേശം ലഭിച്ചു. എന്നാൽ, മനുഷ്യാവകാശ കമീഷൻെറ ഉത്തരവിനും ജില്ലാ സപൈ്ള ഓഫിസറുടെ നി൪ദേശത്തിനുമെതിരെ ഏജൻസി ഹൈകോടതിയിൽ അപ്പീൽ നൽകി. ഈ അപ്പീൽ തള്ളിയാണ് കോടതി വിധി പ്രസ്താവിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
