60കാരിയുടെ വയറ്റില്‍ നിന്ന് കുഞ്ഞിന്‍െറ അസ്ഥികൂടം 36 വര്‍ഷത്തിനുശേഷം പുറത്തെടുത്തു
text_fieldsനാഗ്പൂ൪: 60കാരിയുടെ വയറ്റിൽനിന്ന് 36 വ൪ഷത്തിനുശേഷം കുഞ്ഞിൻെറ അസ്ഥികൂടം നീക്കംചെയ്തു. മധ്യപ്രദേശിലെ പിപാരിയയിൽനിന്നുള്ള കാന്താഭായി ഗുൻവന്ത് താക്കറെയുടെ ശരീരത്തിൽനിന്നാണ് അസ്ഥികൂടം നീക്കംചെയ്തത്. നിരന്തരം വയറുവേദനയുണ്ടാകുന്നതിനത്തെുട൪ന്ന് നടത്തിയ പരിശോധനയിലാണ് വയറ്റിൽ മാംസപിണ്ഡത്തിന് സമാനമായ വസ്തു കണ്ടത്തെിയത്. വിദഗ്ധപരിശോധനയിൽ അത് കുഞ്ഞിൻെറ അസ്ഥികൂടമാണെന്ന് തിരിച്ചറിയുകയായിരുന്നു. 1978ൽ 24ാം വയസ്സിലാണ് കാന്താഭായി ഗ൪ഭിണിയായത്. എന്നാൽ, കുഞ്ഞ് ഗ൪ഭപാത്രത്തിന് പുറത്താണ് വളരുന്നതെന്ന് കണ്ടത്തെുകയായിരുന്നു.
കുഞ്ഞ് മരിച്ചിട്ടുണ്ടാകുമെന്നും ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കാമെന്നും ഡോക്ട൪മാ൪ നി൪ദേശിച്ചെങ്കിലും ഭയത്തത്തെുട൪ന്ന് വീട്ടിലേക്ക് മടങ്ങി. തുട൪ന്ന് നാട്ടിലെ ആരോഗ്യകേന്ദ്രത്തിലെ ചികിത്സയിൽ അവസാനിപ്പിക്കുകയായിരുന്നു. ബെൽജിയത്തിൽ ഒരു സ്ത്രീയുടെ വയറ്റിൽനിന്ന് 17 വ൪ഷത്തിനുശേഷം കുഞ്ഞിൻെറ ശരീരാവശിഷ്ടങ്ങൾ പുറത്തെടുത്തതാണ് രേഖപ്പെടുത്തിയ സമാനസംഭവമെന്ന് ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയ നാഗ്പൂരിലെ ആശുപത്രിയിലെ ഡോക്ട൪മാ൪ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
