സ്വാശ്രയ ഡെന്‍റല്‍ കോഴ്സ്: സംസ്ഥാന ലിസ്റ്റില്‍ നിന്ന് പ്രവേശം നല്‍കണം –സുപ്രീംകോടതി
text_fieldsന്യൂഡൽഹി: സ്വാശ്രയ ഡെൻറൽ കോളജുകളിൽ ഒഴിവുള്ള 650ഓളം മാനേജ്മെൻറ് സീറ്റുകളിൽ പ്രവേശം നടത്താൻ സംസ്ഥാന എൻട്രൻസ് പട്ടികയിൽനിന്ന് വിദ്യാ൪ഥികളെ നൽകണമെന്ന് സുപ്രീംകോടതി. സംസ്ഥാന എൻട്രൻസ് പരീക്ഷ എഴുതിയവരിൽനിന്ന് 5000 പേരുടെ പട്ടിക ഇതിനായി മൂന്നു ദിവസത്തിനുള്ളിൽ നൽകണമെന്ന് ജസ്റ്റിസുമാരായ അനിൽ ദവെ, യു.യു. ലളിത് എന്നിവ൪ നി൪ദേശിച്ചു. മാനേജ്മെൻറ് ഫീസിൽ പഠിക്കുന്നതിന് ഈ പട്ടികയിൽനിന്ന് വേണ്ടത്ര വിദ്യാ൪ഥികളെ കിട്ടിയില്ളെങ്കിൽ 5000 പേരുടെ മറ്റൊരു പട്ടിക കൂടി നൽകണം.
സ്വന്തം നിലയിൽ പ്രവേശ പരീക്ഷ നടത്താനുള്ള നീക്കം തടഞ്ഞ ഹൈകോടതി വിധിക്കെതിരെ ന്യൂനപക്ഷ പ്രഫഷനൽ കോളജ് മാനേജ്മെൻറ് അസോസിയേഷനും 11 സ്വാശ്രയ കോളജുകളുടെ കൺസോ൪ഷ്യമായ സെൽഫ് ഫിനാൻസിങ് ഡെൻറൽ കോളജ് മാനേജ്മെൻറ് അസോസിയേഷനുമാണ് സുപ്രീംകോടതിയെ സമീപിച്ചത്. സ്വന്തമായി പ്രവേശ പരീക്ഷ നടത്താൻ അനുവദിക്കുകയോ പ്ളസ്ടു റാങ്ക് ലിസ്റ്റിൽനിന്ന് പ്രവേശത്തിന് അനുമതി നൽകുകയോ ചെയ്യണമെന്നായിരുന്നു ഹരജി. സ്വന്തം നിലയിൽ പരീക്ഷ നടത്താൻ അനുവദിക്കണമെന്ന മാനേജ്മെൻറുകളുടെ ആവശ്യം സംസ്ഥാന സ൪ക്കാറും ജെയിംസ് കമ്മിറ്റിയും എതി൪ത്തു. സംസ്ഥാന എൻട്രൻസ് എഴുതിയവരുടെ റാങ്ക് ലിസ്റ്റിൽനിന്ന് മതിയായ വിദ്യാ൪ഥികളെ ലഭ്യമാക്കാമെന്ന് ജെയിംസ് കമ്മിറ്റിക്കു വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയെ അറിയിച്ചു. എൻട്രൻസ് പട്ടികയിലെ 60 ശതമാനവും ബാക്കിയുണ്ടെന്ന് സംസ്ഥാന സ൪ക്കാറും വ്യക്തമാക്കി.
250 സീറ്റുകൾ നഷ്ടപ്പെടുന്ന അവസ്ഥയാണ് നിലവിലുള്ളതെന്നും സ൪ക്കാ൪ കുട്ടികളെ നൽകുകയോ സ്വന്തമായി പരീക്ഷ നടത്താൻ അനുവദിക്കുകയോ വേണമെന്നും മാനേജ്മെൻറുകൾ അഭ്യ൪ഥിച്ചു. പ്രവേശ പരീക്ഷ പൂ൪ത്തിയാക്കാൻ അടുത്തമാസം 30 വരെ സമയമുണ്ടെന്ന് ഹരജിക്കാ൪ ചൂണ്ടിക്കാട്ടി. ഇത് അംഗീകരിച്ച കോടതി, 250 സീറ്റുകൾ നഷ്ടപ്പെടുന്നത് സമൂഹത്തിന് നഷ്ടമാണെന്ന് വിലയിരുത്തി. പക്ഷേ, സ൪ക്കാ൪ ഫീസിൽ പഠിപ്പിക്കാനാവില്ല; മാനേജ്മെൻറ് ഫീസിൽതന്നെ പ്രവേശം അനുവദിക്കണമെന്ന് മാനേജ്മെൻറുകൾ വാദിച്ചു.
ഇതേതുട൪ന്നാണ് ഒഴിവുള്ള മാനേജ്മെൻറ് സീറ്റുകളിൽ സംസ്ഥാന എൻട്രൻസ് പട്ടികയിൽനിന്ന് പ്രവേശം നടത്താനും മാനേജ്മെൻറ് ഫീസ് ഈടാക്കാനും കോടതി നി൪ദേശിച്ചത്. പട്ടിക തയാറാക്കുന്നതിന് മേൽനോട്ടം വഹിക്കാമെന്ന് ജെയിംസ് കമ്മിറ്റി പറഞ്ഞത് കോടതി അംഗീകരിച്ചില്ല. കേസിൽ ഇനി ജെയിംസ് കമ്മിറ്റിക്ക് പ്രസക്തിയില്ളെന്ന് കോടതി നിരീക്ഷിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
