Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightബംഗാള്‍ ഭരിച്ച ഇടതിന്...

ബംഗാള്‍ ഭരിച്ച ഇടതിന് അന്ധവിശ്വാസം തടയാനായില്ല –ആനന്ദ്

text_fields
bookmark_border
ബംഗാള്‍ ഭരിച്ച ഇടതിന് അന്ധവിശ്വാസം തടയാനായില്ല –ആനന്ദ്
cancel

ന്യൂഡൽഹി: ഇടതുപക്ഷം ഏറെക്കാലം ഭരിച്ച പശ്ചിമ ബംഗാളിൽ അന്ധവിശ്വാസം തടയാൻ സാധിച്ചില്ളെന്ന് സാഹിത്യകാരൻ ആനന്ദ്. മഹാരാഷ്ട്രയിൽ അന്ധവിശ്വാസ വിരുദ്ധ നിയമം പാസാക്കിയതിനെക്കുറിച്ച് കേരള ശാസ്ത്രസാഹിത്യ പരിഷത് ഡൽഹി ഫോറം സംഘടിപ്പിച്ച സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബംഗാളിൽ മൂന്നു പതിറ്റാണ്ടിലേറെ ഇടതുപക്ഷം ഭരിച്ചിട്ടും ഇത്തരം നിയമങ്ങൾ ഉണ്ടായില്ളെന്നത് അദ്ഭുതമാണെന്നും ആനന്ദ് കൂട്ടിച്ചേ൪ത്തു.
വിശ്വാസത്തെ നിഷേധിക്കുന്നതല്ല മഹാരാഷ്ട്രയിലെ നിയമമെന്ന് ശാസ്ത്രജ്ഞനായ ഡോ. ടി.വി. വെങ്കിടേശ്വരൻ പറഞ്ഞു. വിശ്വാസത്തിൻെറ ഭാഗമായുള്ള കുറ്റകൃത്യങ്ങൾ സമൂഹത്തിലുണ്ടാക്കുന്ന പ്രശ്നങ്ങളെയാണ് നിയമം എതി൪ക്കുന്നത്. ഇത് നിരീശ്വരവാദമല്ല മറിച്ച് മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെടുന്നതിന് എതിരായ മാനവിക വാദമാണ്. വൻതോതിലുള്ള പണമിടപാടുമായി ബന്ധപ്പെട്ടതാണ് അന്ധവിശ്വാസമെന്ന് ഡൽഹി സയൻസ് ഫോറം സെക്രട്ടറി കമലാ മേനോൻ പറഞ്ഞു. കേന്ദ്ര ശാസ്ത്ര ഗവേഷണ കൗൺസിൽ നിയമോപദേശകൻ അഡ്വ. കെ.യു. ജയേഷ്, നാഷനൽ ബുക്ട്രസ്റ്റ് എഡിറ്റ൪ റൂബിൻ ഡിക്രൂസ്, ഡോ. ജോയ് ഇളമ, ജയ് സോമനാഥ്, പി.വി ഷെബി എന്നിവരും സംസാരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story