വി.സിയും സിന്‍ഡിക്കേറ്റംഗങ്ങളും രജ്ഭവനിലേക്ക്
text_fieldsകോഴിക്കോട്: സിൻഡിക്കേറ്റ് യോഗത്തിലെ അടിപിടിക്കു ശേഷം വൈസ്ചാൻസലറും സിൻഡിക്കേറ്റംഗങ്ങളും ചാൻസലറായ ഗവ൪ണറെ കാണാൻ രാജ്ഭവനിലേക്ക്. സിൻഡിക്കേറ്റ് യോഗത്തിലെ ‘നിജ$സ്ഥിതി’ ബോധ്യപ്പെടുത്താനാണ് ഇരുപക്ഷത്തിൻെറയും യാത്ര. സിൻഡിക്കേറ്റ് യോഗത്തിൽ രണ്ട് അംഗങ്ങൾ നടത്തിയ പരാക്രമം ധരിപ്പിക്കാനാണ് വി.സി ഡോ. എം. അബ്ദുസ്സലാം ചാൻസലറെ കാണുന്നത്. യോഗനടപടികൾ വ്യക്തമാക്കുന്ന വിഡിയോ ടേപ്പ് സഹിതമുള്ള പരാതിയുമായി വി.സി അടുത്ത ദിവസം പുറപ്പെടും. വിദ്യാഭ്യാസ മന്ത്രി ഉൾപ്പെടെയുള്ളവരെയും വി.സി കാണുന്നുണ്ട്.
വി.സിയുടെ ഏകാധിപത്യ നടപടികൾ ശ്രദ്ധയിൽപെടുത്താനാണ് സിൻഡിക്കേറ്റംഗങ്ങൾ ചാൻസലറെ കാണുന്നത്. സിൻഡിക്കേറ്റ് യോഗത്തിൽ നെയിംബോ൪ഡുമായി നിൽക്കുന്ന വി.സിയുടെ പടമാണ് ഇവരുടെ പ്രധാന ആയുധം. ഭൂരിപക്ഷം സിൻഡിക്കേറ്റംഗങ്ങളും ഒപ്പിട്ട നിവേദനവുമായി അടുത്ത ദിവസം ഇവ൪ പുറപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
