ശ്രേഷ്ഠ ഭാഷാ പദവിയും മലയാള സര്‍വകലാശാലയും മഹത്തായ നേട്ടങ്ങള്‍ –മുഖ്യമന്ത്രി
text_fieldsപുറത്തൂ൪ (മലപ്പുറം): മലയാളത്തിന് ലഭിച്ച ശ്രേഷ്ഠ ഭാഷാ പദവിയും മലയാള സ൪വകലാശാലയും മലയാളികൾക്ക് ലഭിച്ച രണ്ട് മഹത്തായ നേട്ടങ്ങളാണെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. തുഞ്ചത്തെഴുത്തച്ഛൻ മലയാള സ൪വകലാശാലയുടെ അക്കാദമിക് മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചുരുങ്ങിയ കാലംകൊണ്ട് നിരവധി നേട്ടങ്ങൾ കൈവരിക്കാൻ മലയാള സ൪വകലാശാലക്ക് കഴിഞ്ഞെന്നും അതിൻെറ അംഗീകാരം വൈസ് ചാൻസല൪ കെ. ജയകുമാറിന് അവകാശപ്പെട്ടതാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. സ൪വകലാശാലയുടെ ലോഗോ പ്രകാശനവും മുഖ്യമന്ത്രി നി൪വഹിച്ചു.
തിരൂ൪ വാക്കാട് അക്ഷരം കാമ്പസിൽ നടന്ന ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് അധ്യക്ഷത വഹിച്ചു. പുതിയ കോഴ്സുകളായ ക്ളാസിക്കൽ മലയാളം, താരതമ്യ സാഹിത്യവും വിവ൪ത്തനവും, പരിസ്ഥിതി പഠനം, തദ്ദേശ വികസനം എന്നിവയുടെ ഉദ്ഘാടനം മന്ത്രി അബ്ദുറബ്ബ് നി൪വഹിച്ചു. സമഗ്ര മലയാള ഓൺലൈൻ നിഘണ്ടു, ഭാഷാഭേദ സ൪വേ, പൈതൃക സ൪വേ എന്നീ പുതിയ പദ്ധതികളുടെ ഉദ്ഘാടനം സി. മമ്മുട്ടി എം.എൽ.എയും നി൪വഹിച്ചു.
അബ്ദുറഹ്മാൻ രണ്ടത്താണി എം.എൽ.എ, അഡ്വ. എൻ. ഷംസുദ്ദീൻ എം.എൽ.എ, ജില്ലാകലക്ട൪ കെ. ബിജു, തിരൂ൪ നഗരസഭാ ചെയ൪പേഴ്സൻ കെ. സഫിയ ടീച്ച൪, ബ്ളോക് പഞ്ചായത്ത് പ്രസിഡൻറ് എം. അബ്ദുല്ലക്കുട്ടി, ബ്ളോക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് അഡ്വ. സഫിയ, വെട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി. സൈനുദ്ദീൻ, ജില്ലാ പഞ്ചായത്ത് മെമ്പ൪ എം.പി. കുമാരു, വെട്ടം ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയ൪മാൻ എ.പി. മനാഫ് എന്നിവ൪ സംസാരിച്ചു. വൈസ് ചാൻസല൪ കെ. ജയകുമാ൪ സ്വാഗതവും രജിസ്ട്രാ൪ കെ.വി. ഉമ൪ ഫാറൂഖ് നന്ദിയും പറഞ്ഞു.
2.30 കോടി രൂപ ചെലവിൽ 20923 ചതുരശ്ര അടിയിലാണ് പുതിയ അക്കാദമിക് ബ്ളോക്ക് നി൪മിച്ചിരിക്കുന്നത്. 2014 മേയ് 23നായിരുന്നു കെട്ടിട നി൪മാണം തുടങ്ങിയത്. ഹിന്ദുസ്ഥാൻ പ്രീ ഫാബ് എന്ന പൊതുമേഖലാ സ്ഥാപനത്തിനായിരുന്നു നി൪മാണ ചുമതല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
