നിരീക്ഷണകേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ട ഒരു കുട്ടിമോഷ്ടാവ് കൂടി പിടിയില്‍
text_fieldsകുറ്റിപ്പുറം: തവനൂരിൽ സാമൂഹികക്ഷേമ വകുപ്പിന് കീഴിലെ നിരീക്ഷണകേന്ദ്രത്തിൽ നിന്ന് ജീവനക്കാരെ പൂട്ടിയിട്ട് രക്ഷപ്പെട്ട അഞ്ച് കുട്ടിമോഷ്ടാക്കളിൽ രണ്ടാമത്തെയാളെയും പിടികൂടി. താമരശേരി ഈങ്ങാപ്പുഴ സ്വദേശിയായ 17 കാരനെയാണ് കോഴിക്കോട് പുതിയ ബസ്സ്റ്റാൻഡ് പരിസരത്തുനിന്ന് ബുധനാഴ്ച ഉച്ചക്ക് ഒരുമണിയോടെ കുറ്റിപ്പുറം എസ്.ഐ എം. സുനിൽകൃഷ്ണയും സംഘവും പിടികൂടിയത്.
ഈ ബാലൻ തൻെറ ബന്ധുവിനെ കോഴിക്കോട്ടെ പബ്ളിക് കോയിൻബൂത്തിൽ നിന്ന് വിളിച്ചതായി പൊലീസിന് ലഭിച്ച വിവരത്തിൻെറ അടിസ്ഥാനത്തിൽ സീനിയ൪ സി.പി.ഒ ശ്രീലേഷ്, അനിൽ എന്നിവ൪ നടത്തിയ അന്വേഷണത്തിലാണ് വലയിലായത്.
ബാലൻ കോഴിക്കോട്ടുള്ളതായി സൂചനയുണ്ടെന്ന് ‘മാധ്യമം’ ചൊവ്വാഴ്ച വാ൪ത്ത പ്രസിദ്ധീകരിച്ചിരുന്നു. ബാലനെ വളാഞ്ചേരിയിലെ ജുവനൈൽ ജസ്റ്റിസ് ബോ൪ഡംഗത്തിന് മുന്നിൽ ഹാജരാക്കിയ ശേഷം കോഴിക്കോട്ടെ ചിൽഡ്രൻസ് ഹോമിലേക്ക് മാറ്റി.
കോഴിക്കോട്, പരപ്പനങ്ങാടി, കൊൽക്കത്ത സ്വദേശികളെയാണ് ഇനി പിടികൂടാനുള്ളത്. കോഴിക്കോട് സ്വദേശിയായ 14 കാരനും പരപ്പനങ്ങാടി സ്വദേശിയായ 17 കാരനും കോഴിക്കോട് പരിസരത്ത് തന്നെയുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവരെ ഉടൻ പിടികൂടാനാകുമെന്ന പ്രതീക്ഷയിലാണ്. കൊൽക്കത്ത സ്വദേശി മുബൈ ധാരാവിയിലെ സുഹൃത്തിനെത്തേടി അങ്ങോട്ട് പോയതായാണ് സൂചന.
രക്ഷപ്പെട്ടവരുടെ ഫോട്ടോയോ തിരിച്ചറിയാനുള്ള മാ൪ഗങ്ങളോ ഇല്ലാതെയാണ് പൊലീസിൻെറ അന്വേഷണം. ഇവ൪ ആരെയും ഫോണിൽ ബന്ധപ്പെടാതെ മുങ്ങിനടക്കുന്നതിനാൽ പിടികൂടുകയെന്നത് ശ്രമകരമായ ജോലിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
