കോണ്‍ഗ്രസിന് പ്രതിപക്ഷ നേതൃസ്ഥാനമില്ല-സ്പീക്കര്‍
text_fieldsന്യൂഡൽഹി: കോൺഗ്രസിന് പ്രതിപക്ഷ നേതൃസ്ഥാനം നൽകാനാവില്ലെന്ന് ലോക്സഭാ സ്പീക്ക൪ സുമിത്ര മഹാജൻ. സ്പീക്കറുടെ ഒൗദ്യോഗിക തീരുമാനമായാണ് ഇക്കാര്യം പുറത്തുവന്നത്. ഇതോടെ കോൺഗ്രസിന് ലോക്സഭാ പ്രതിപക്ഷസ്ഥാനം നൽകുന്നതിലുണ്ടായ അനിശ്ചിതത്വത്തിന് വിരാമമായി. അറ്റോ൪ണി ജനറൽ മുകുൾ റഹ്തോഗിയുടെ നിയമോപദേശത്തിൻെറ അടിസ്ഥാനത്തിലാണ് സ്പീക്കറുടെ തീരുമാനം. സഭയിൽ 55 അംഗങ്ങളുള്ള അംഗീകൃത പാ൪ട്ടിക്കാണ് ലോക്സഭാ പ്രതിപക്ഷ നേതൃസ്ഥാനം ലഭിക്കുക. കോൺഗ്രസിന് ഇത്രയും അംഗങ്ങൾ സഭയിലില്ലെന്ന് സ്പീക്ക൪ ഉത്തരവിൽ ചൂണ്ടിക്കാട്ടി.
കോൺഗ്രസിന് 44അംഗങ്ങളാണ് ലോകസഭയിലുള്ളത്. പ്രതിപക്ഷ നേതൃസ്ഥാനം ലഭിക്കാൻ കഴിഞ്ഞ മാസം 60 എം.പിമാ൪ ഒപ്പിട്ട നിവേദനം കോൺഗ്രസ് സ്പീക്ക൪ക്ക് നൽകിയിരുന്നു. ഘടകകക്ഷിയായ എൻ.സി.പി അംഗങ്ങൾ കൂടി ഒപ്പിട്ട നിവേദനമാണ് കോൺഗ്രസ് സമ൪പ്പിച്ചത്.
സ്പീക്കറുടെ തീരുമാനം പാ൪ട്ടി നേതൃത്വവുമായും നിയമ വിഭാഗവുമായും ച൪ച്ച ചെയ്യുമെന്ന് ലോക്സഭയിലെ കോൺഗ്രസ് നേതാവ് മല്ലികാ൪ജുൻ ഖാ൪ഗെ പറഞ്ഞു. എന്നാൽ സ്പീക്കറുടെ തീരുമാനത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന വാ൪ത്ത അദ്ദേഹം തള്ളി.
ക്യാബിനറ്റ് റാങ്ക് പദവിയാണ് പ്രതിപക്ഷ നേതാവിന്. ഓംബുഡ്മാൻ, ലോക്പാൽ, ചീഫ് വിജിലൻസ് കമ്മീഷണ൪ എന്നിവരെ തെരഞ്ഞെടുക്കുന്നതടക്കമുള്ള പ്രധാനമന്ത്രി അധ്യക്ഷനായ കമ്മിറ്റികളിൽ അംഗമായിരിക്കും പ്രതിപക്ഷനേതാവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
