ബാര്‍ വിഷയത്തില്‍ ഉടന്‍ തീരുമാനം വേണമെന്ന് മന്ത്രി ബാബു
text_fieldsതിരുവനന്തപുരം: പൂട്ടിക്കിടക്കുന്ന ബാറുകൾ തുറക്കുന്ന വിഷയത്തിൽ ഉടൻ തീരുമാനം വേണമെന്ന് ആവശ്യപ്പെട്ട് എക്സൈസ് മന്ത്രി കെ. ബാബു മുഖ്യമന്ത്രിക്ക് കത്തയച്ചു. വിഷയത്തിൽ തീരുമാനമെടുക്കാൻ കോടതി നൽകിയ സമയപരിധി ബുധനാഴ്ച അവസാനിക്കുന്ന സാഹചര്യത്തിലാണിത്. ഇതേ ആവശ്യമുന്നയിച്ച് നികുതി വകുപ്പ് സെക്രട്ടറിയും നേരത്തേ സ൪ക്കാറിന് റിപ്പോ൪ട്ട് നൽകിയിരുന്നു. അതിനിടെ, മദ്യവിൽപന സംബന്ധിച്ച നിയമത്തിൽ വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ട് ബിവറേജസ് കോ൪പറേഷൻ സ൪ക്കാറിന് കത്ത് നൽകി. തദ്ദേശ സ്ഥാപനങ്ങൾ ഏകപക്ഷീയമായി ബിവറേജസ് ഒൗട്ട്ലെറ്റുകൾ പൂട്ടുകയാണെന്നും ഇത് കോ൪പറേഷനെ പ്രതിസന്ധിയിലാക്കുന്നതായും മാനേജിങ് ഡയറക്ടറുടെ കത്തിൽ പറയുന്നു. മദ്യവിൽപനകേന്ദ്രങ്ങൾക്ക് എതി൪പ്പില്ലാ രേഖ നൽകുന്നത് സംബന്ധിച്ച നിയമത്തിലെ വ്യവസ്ഥകൾ ചൂണ്ടിക്കാട്ടിയാണ് തദ്ദേശ സ്ഥാപനങ്ങളുടെ നടപടി. വ്യവസ്ഥകളിലെ വ്യക്തതയില്ലായ്മയാണ് തദ്ദേശ സ്ഥാപനങ്ങളെ ഇത്തരമൊരു നടപടിക്ക് പ്രേരിപ്പിക്കുന്നത്. അതിനാൽ നിയമത്തിൽ വ്യക്തത വരുത്തണമെന്നാണ് കത്തിൽ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
