വ്യാജമദ്യം: റെയില്‍വേയില്‍ സര്‍ക്കാറിന്‍െറ പ്രത്യേക ദൗത്യസേന
text_fieldsതിരുവനന്തപുരം: ഭൂരിപക്ഷം ബാറുകളും അടച്ചിട്ട സാഹചര്യത്തിൽ, ഓണക്കാലത്ത് അന്യസംസ്ഥാനങ്ങളിൽനിന്ന് വ്യാജമദ്യം കടത്തുന്നത് തടയാൻ പൊലീസിനും എക്സൈസിനുമൊപ്പം സംസ്ഥാന സ൪ക്കാറിന് കീഴിലെ റെയിൽവേ പൊലീസും സജ്ജീകരണങ്ങളൊരുക്കി. റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സുമായി ചേ൪ന്ന് പ്രത്യേക നിരീക്ഷണം നടത്തുമെന്ന് കഴിഞ്ഞദിവസം ചേ൪ന്ന ഉന്നതതല യോഗത്തിൽ മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചിരുന്നു. ഇതിൻെറ തുട൪ച്ചയായി റെയിൽവേ പൊലീസിൽ പ്രത്യേക ദൗത്യസേനയെ രൂപവത്കരിക്കുകയായിരുന്നു.
അന്യസംസ്ഥാന തൊഴിലാളികൾ ട്രെയിൻ മാ൪ഗം മദ്യവും മയക്കുമരുന്നും സംസ്ഥാനത്തത്തെിക്കുന്നതായി കണ്ടത്തെിയ പശ്ചാത്തലത്തിലാണ് റെയിൽവേ പൊലീസ് അതീവ ജാഗ്രതയോടെ രംഗത്തത്തെിയത്. സമീപകാലത്തായി ഇത്തരത്തിൽ നിരവധി കേസുകൾ റെയിൽവേ പൊലീസ് രജിസ്റ്റ൪ ചെയ്തിട്ടുണ്ട്.
ഓണത്തോടനുബന്ധിച്ച് രണ്ടാഴ്ച റെയിൽവേ പൊലീസ് റെഡ് അല൪ട്ട് പ്രഖ്യാപിക്കുകയും പ്രത്യേക ദൗത്യസേന രൂപവത്കരിക്കുകയും ചെയ്തു. സംസ്ഥാനത്ത് സ൪വീസ് നടത്തുന്ന എല്ലാ ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലും സേന പരിശോധന ശക്തമാക്കി.
റെയിൽവേ പൊലീസിൽനിന്നുള്ള 500 സേനാംഗങ്ങൾക്ക് പുറമെ 300 പേരെ പുറത്തുനിന്ന് വിന്യസിച്ചു. പാലക്കാട് റെയിൽവേ പൊലീസ് ഡിവൈ.എസ്.പി സുരേന്ദ്രനാണ് ദൗത്യസേനയുടെ ചുമതല. ദൗത്യസേനാംഗങ്ങൾ ട്രെയിനുകളിൽ വേഷപ്രച്ഛന്നരായി നിലയുറപ്പിക്കും. ദൗത്യസേനയുടെ പ്രവ൪ത്തനങ്ങൾക്കായി എസ്.ഐമാരുടെ അധികാര പരിധിയും വ൪ധിപ്പിച്ചിട്ടുണ്ട്. ഓണത്തിനുശേഷം രണ്ടാഴ്ച വരെ ദൗത്യസേനയുടെ പ്രവ൪ത്തനം തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
