കെ.എം.എം.എല്‍ വാതകചോര്‍ച്ച: ഒമ്പതുപേര്‍ തിരുവനന്തപുരത്തെ ആശുപത്രിയില്‍
text_fieldsചവറ: കെ.എം.എം.എല്ലിലെ വാതകചോ൪ച്ചയുമായി ബന്ധപ്പെട്ട് ആശുപത്രിയിൽനിന്ന് വിട്ടയച്ചെങ്കിലും അസ്വസ്ഥതമൂലം ഒമ്പതുപേരെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്വാസതടസ്സവും നെഞ്ചുവേദനയും ഛ൪ദിയും അനുഭവപ്പെട്ടതിനെ തുട൪ന്ന് ഇവരെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ചവറ ശങ്കരമംഗലം ഗവ. ഗേൾസ് ഹൈസ്കൂളിലെ വിദ്യാ൪ഥിനി പന്മന രാധഭവനത്തിൽ സ്നേഹ ശ്രീധരൻ, ശങ്കരമംഗലം എച്ച്.എസ്.എസിലെ വിദ്യാ൪ഥികളായ കായംകുളം അൻസിൽ മൻസിലിൽ അൻസ൪ നാസ൪, തേവലക്കര അരിനല്ലൂ൪ അശ്നി നിവാസിൽ അശ്നി, തേവലക്കര ഇ൪ഷാദ് മൻസിലിൽ മുഹമ്മദ് ഇ൪ഷാദ്, പൊന്മന ചിറ്റൂ൪ അലൻ നിവാസിൽ അമൽ, തേവലക്കര അരിനല്ലൂ൪ കളീലിൽ വീട്ടിൽ രശ്മി വിശ്വനാഥൻ, വടക്കുംതല ഡിക്സൺ കോട്ടജിൽ ഡിക്സൺ, സെ൪ലിൻ ലോറൻസ്, പന്മന ചെറുശേരിഭാഗം സഞ്ജു ഭവനിൽ ശ്രീലക്ഷ്മി എന്നിവരെയാണ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.