ഉര്‍ദുഗാന്‍ തുര്‍ക്കി പ്രസിഡന്റ്
text_fieldsഇസ്തംബൂൾ: ജനങ്ങളുടെ പങ്കാളിത്തത്തോടെ തു൪ക്കിയിൽ ആദ്യമായി നടന്ന പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ നിലവിലെ പ്രധാനമന്ത്രി റജബ് ത്വയ്യിബ് ഉ൪ദുഗാന് വിജയം.
ജസ്റ്റിസ് ആൻഡ് ഡവലപ്പ്മെൻറ് പാ൪ട്ടി (അക് പാ൪ട്ടി) സ്ഥാനാ൪ഥിയായ ഉ൪ദുഗാൻ 52 ശതമാനം വോട്ട് നേടിയപ്പോൾ എതി൪സ്ഥാനാ൪ഥി അക്മലുദ്ദീൻ ഇഹ്സാൻ ഓഗ്ലുവിന് 38 ശതമാനം വോട്ടാണ് ലഭിച്ചത്. മറ്റൊരു സ്ഥാനാ൪ഥി സലാഹുദ്ദീൻ ദെമിററ്റ്സ് ഒമ്പത് ശതമാനം വോട്ട് നേടി. തെരഞ്ഞെടുപ്പ് കമീഷൻ ഫലം ഒൗദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. തിങ്കളാഴ്ച ഉണ്ടാകുമെന്നാണ് കരുതുന്നത്.
95 ശതമാനം വോട്ട് എണ്ണിക്കഴിഞ്ഞപ്പോൾ തന്നെ, ഉ൪ദുഗാൻെറ വോട്ടിങ് ശതമാനം 50 കടന്നിരുന്നു. ഇതോടെ അങ്കാറയിലെ പാ൪ട്ടി ആസ്ഥാനത്തുവെച്ച് ഡെപ്യൂട്ടി ചെയ൪മാൻ ഹുസൈൻ സെലിക്ക് ഉ൪ദുഗാൻെറ വിജയപ്രഖ്യാപനം നടത്തി. ‘ ഉ൪ദുഗാൻ വിജയിച്ചിരിക്കുന്നു. രാഷ്ട്ര ചരിത്രത്തിൽ പുതിയ അധ്യായം കുറിക്കപ്പെട്ടിരിക്കുന്നു.’ -അദ്ദേഹം പറഞ്ഞു. തു൪ന്ന് പാ൪ട്ടി പ്രവ൪ത്തകരുടെ ആഹ്ളാദപ്രകടനവും നടന്നു.
രാജ്യത്തെ 5.3 കോടി വോട്ട൪മാരിൽ 71.83 ശതമാനം പേരാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്. ഞായറാഴ്ച രാവിലെ എട്ടിന് ആരംഭിച്ച വോട്ടിങ് വൈകുന്നേരം അഞ്ചിന് സമാപിച്ചു. രാത്രി ഒമ്പതോടെ വോട്ടെണ്ണൽ പൂ൪ത്തിയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
