Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Aug 2014 7:51 PM IST Updated On
date_range 10 Aug 2014 7:51 PM ISTകോണ്‍ഗ്രസ് പുന$സംഘടനക്ക് ഇന്ന് തുടക്കമാകും
text_fieldsbookmark_border
തൊടുപുഴ: ജില്ലയില്‍ കോണ്‍ഗ്രസ് പുന$സംഘടനക്ക് ശനിയാഴ്ച തുടക്കമാകും. 60 മണ്ഡലം കമ്മിറ്റികള്‍ക്ക് കീഴിലെ 884 ബൂത്ത് കമ്മിറ്റികളിലേക്കുള്ള തെരഞ്ഞെടുപ്പ് ഞായറാഴ്ച വൈകുന്നേരം നാലിന് നടക്കും. കഴിഞ്ഞയാഴ്ച കെ.പി.സി.സി വൈസ് പ്രസിഡന്‍റ് എം.എം. ഹസന്‍െറ സാന്നിധ്യത്തില്‍ തൊടുപുഴയില്‍ നടന്ന പുന$സംഘടനാ ഉപസമിതിയുടെ ആദ്യ യോഗമാണ് ബൂത്ത്തല തെരഞ്ഞെടുപ്പ് നടപടികള്‍ക്ക് രൂപം നല്‍കിയത്. ലോക്സഭാ സ്ഥാനാര്‍ഥി നിര്‍ണയം, മുന്നണി സ്ഥാനാര്‍ഥിയുടെ പരാജയം എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട് എ, ഐ ഗ്രൂപ്പുകള്‍ക്കുള്ളില്‍ രണ്ടു ചേരികള്‍ രൂപപ്പെട്ട സാഹചര്യത്തില്‍ ജില്ലയില്‍ പുന$സംഘടനാ നടപടികള്‍ സങ്കീര്‍ണമാകുമെന്നാണ് സൂചന. പുന$സംഘടനക്കായി രൂപവത്കരിച്ച ഉപസമിതി പുന$സംഘടിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഐ ഗ്രൂപ്പിലെ ഒരു വിഭാഗം മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, കെ.പി.സി.സി അധ്യക്ഷന്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ഡീന്‍ കുര്യാക്കോസിന്‍െറ പരാജയവുമായി ബന്ധപ്പെട്ട് സംശയത്തിന്‍െറ നിഴലില്‍ നില്‍ക്കുന്നവരാണ് എ, ഐ ഗ്രൂപ്പുകളില്‍ നിന്നായി ഉപസമിതിയില്‍ ഇടംപിടിച്ചതെന്നാണ് ഇവരുടെ ആരോപണം. എ ഗ്രൂപ്പില്‍നിന്ന് മുന്‍ എം.പി പി.ടി. തോമസ്, ഡി.സി.സി പ്രസിഡന്‍റ് റോയി കെ. പൗലോസ്, എ.കെ. മണി എന്നിവരും ഐ ഗ്രൂപ്പില്‍ നിന്ന് ഇ.എം. ആഗസ്തി, ജോയി തോമസ് എന്നിവരുമാണ് സമിതിയിലുള്ളത്. ജില്ലയില്‍ മണ്ഡലം തലങ്ങളില്‍ പുന$സംഘടനയുടെ മേല്‍നോട്ടത്തിന് ഡി.സി.സി പ്രസിഡന്‍റ് റോയി കെ. പൗലോസ്, ഇ.എം. ആഗസ്തി, പി.പി. സുലൈമാന്‍ റാവുത്തര്‍, ജോയി തോമസ്, എ.കെ. മണി എന്നിവരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ ഇടുക്കിയില്‍ സ്ഥാനാര്‍ഥിത്വം നിഷേധിക്കപ്പെട്ട മുന്‍ എം.പി പി.ടി. തോമസിന്‍െറ പുതിയ നിലപാടുകളും പുന$സംഘടനയില്‍ നിര്‍ണായകമാകും. ഓരോ ബൂത്തിലും പ്രസിഡന്‍റ്, രണ്ട് വൈസ് പ്രസിഡന്‍റ്, മൂന്ന് ജനറല്‍ സെക്രട്ടറി, എട്ട് നിര്‍വാഹക സമിതിഅംഗങ്ങള്‍, ട്രഷറര്‍ എന്നിവരടങ്ങുന്ന 15 അംഗ കമ്മിറ്റിയെയാണ് തെരഞ്ഞെടുക്കുന്നത്. എല്ലാ ബൂത്തുകളിലും ഒരേ സമയത്തായിരിക്കും തെരഞ്ഞെടുപ്പ്. ഈ മാസം 20ന് മുമ്പായി മണ്ഡലം-ബ്ളോക് കമ്മിറ്റി തെരഞ്ഞെടുപ്പുകളും 30ന് മുമ്പ് ഡി.സി.സി തെരഞ്ഞെടുപ്പും പൂര്‍ത്തിയാക്കാനാണ് തീരുമാനം. ഡി.സി.സിയിലേക്ക് 41 അംഗ കമ്മിറ്റിയെയായിരിക്കും തെരഞ്ഞെടുക്കുക. ലോക്സഭാ തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് ജില്ലയിലെ കോണ്‍ഗ്രസില്‍ ഉടലെടുത്ത അസ്വാരസ്യങ്ങള്‍ പുന$സംഘടനയെ ബാധിക്കില്ളെന്നും അഭിപ്രായ ഐക്യത്തിലൂടെ ഭാരവാഹികളെ കണ്ടത്തൊനാകുമെന്നുമാണ് നേതൃത്വത്തിന്‍െറ കണക്കുകൂട്ടല്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
