ഒൗഷധിമലയുമായി ഹനുമാന്‍
text_fieldsരാവണൻെറ സമീപം ചെന്ന കുംഭക൪ണൻ എന്താണ് കണ്ടത്? രാവണൻെറ വ്യഥിതമായ മുഖം. രാവണനെ നോക്കി കുംഭക൪ണൻ പൊട്ടിച്ചിരിച്ചു. ഇതിനു മുമ്പും ഉപദേശിച്ചതാണ്. അപ്രിയസത്യം ജ്യേഷ്ഠനു കേൾക്കണ്ട. ആദ്യം ചെയ്യേണ്ടത്, ഒടുക്കം ചെയ്യേണ്ടത് എന്നിങ്ങനെ പ്രവൃത്തിക്ക് ഒരു രീതിയുണ്ട്. ജ്യേഷ്ഠൻ ആദ്യം ചെയ്യേണ്ടത് ഒടുവിലും ഒടുവിൽ ചെയ്യേണ്ടത് ആദ്യവും ചെയ്യുന്നു. രാവണന് ദേഷ്യം വന്നു. ഒന്നുകിൽ അകത്തുകിടന്ന് ഉറങ്ങുക. അല്ളെങ്കിൽ, വീരോചിതമായി പൊരുതുക. കുംഭക൪ണൻ യുദ്ധക്കളത്തിലേക്ക് നടന്നു. അവിടെ കണ്ട വാനരന്മാരെയെല്ലാം പിടിച്ചുതിന്നുന്നതു കണ്ട് ഓടിയണഞ്ഞ ഹനുമാൻെറ നേ൪ക്ക് തൻെറ ശൂലം പ്രയോഗിച്ചു. ഹനുമാൻ ബോധംകെട്ടു വീണു. കുംഭക൪ണൻ സുഗ്രീവനെയും ബോധശൂന്യനാക്കി. അതുകണ്ട് ലക്ഷ്മണൻ ചെന്നു. കുംഭക൪ണൻ ലക്ഷ്മണനെ വിട്ട് രാമനോട് എതിരിട്ടു. രാമബാണങ്ങളാൽ വധിക്കപ്പെട്ടു ഞൊടിയിടയിൽ കുംഭക൪ണൻ. ആ വലിയ ദേഹം കടലിൽ വീണപ്പോൾ തിരമാലകൾ മാനംമുട്ടെ ഉയ൪ന്നു. കുംഭക൪ണനെ വധിച്ചതുകേട്ട് രാവണൻ സ്വയം യുദ്ധത്തിന് പോവാനൊരുങ്ങി. അപ്പോൾ ഇന്ദ്രജിത്ത് തടുത്തു. താനുള്ളപ്പോൾ അച്ഛൻ പോകയോ. ഛായ്, ലജ്ജാവഹം. ഇന്ന് രാമൻ ഛിന്നഭിന്നമായി കിടക്കുന്നത് കാണിച്ചുതരാം. ബ്രഹ്മാസ്ത്ര പൂജയും ദിവ്യാസ്ത്ര പൂജയും നടത്തി ഇന്ദ്രജിത്ത് യുദ്ധക്കളത്തിലേക്ക് പുറപ്പെട്ടു. ഇന്ദ്രജിത്തിൻെറ മോഹനാസ്ത്രമേറ്റ് ലക്ഷ്മണനും രാമനും ബോധമറ്റ് വീണുപോയി. ജയഭേരി മുഴക്കി ഇന്ദ്രജിത്ത് മടങ്ങി. രാവണൻ മകനെ അഭിമാന ഗ൪വോടെ ആശ്ളേഷിച്ചു. വാനരപ്പടയുടെ ശിബിരത്തിൽ മ്ളാനത പട൪ന്നു. രാമലക്ഷ്മണന്മാ൪ ബോധമറ്റ് കിടക്കുന്നു. എന്തുചെയ്യും? അപ്പോഴാണ് ജാംബവാൻ പറഞ്ഞത്: നാലുതരം ഒൗഷധങ്ങൾ വേണം. ഇവിടെങ്ങും കിട്ടില്ല. ഹിമാലയത്തിൽ പോകണം. അവിടെ ഒൗഷധി പ൪വതം കണ്ടുപിടിച്ച് എത്രയുംപെട്ടെന്ന് മടങ്ങിവരണം. നേരംപുല൪ന്നാൽ ഇന്ദ്രജിത്ത് വീണ്ടും വരും! ഹനുമാൻ ഒറ്റക്കുതിപ്പിന് ആ ദൂരമത്രയും താണ്ടി ഒൗഷധിമല പുഴക്കി കൈയിലേന്തി മടങ്ങി. ഒൗഷധങ്ങളുടെ മണമേറ്റപ്പോൾതന്നെ എല്ലാവരും എഴുന്നേറ്റു. ജാംബവാൻ ഹനുമാനോട് മല പൂ൪വസ്ഥാനത്തുതന്നെ കൊണ്ടുവെക്കാൻ പറഞ്ഞു. ഇല്ളെങ്കിൽ ഒൗഷധമണമേറ്റ് രാക്ഷസന്മാരും ജീവിക്കും. ഹനുമാൻ അപ്രകാരം ചെയ്തു.
ഇന്ദ്രജിത്ത് നികുംഭിലയിലേക്ക് പോയി ഭദ്രകാളിക്ക് ആഭിചാര ഹോമത്തിന് ഒരുക്കംകൂട്ടി. ഹോമംകഴിഞ്ഞ് യുദ്ധക്കളത്തിലേക്ക് ചെന്നു. നേ൪ക്കുനേ൪ പൊരുതി ജയിക്കുക അസാധ്യമെന്നുകണ്ട് മായകൊണ്ട് സീതയെ തേരിലിട്ട് വെട്ടി. ഹനുമാൻപോലും ചഞ്ചലപ്പെട്ടുപോയി. വാനരസേന ചെന്ന് ശ്രീരാമനോട് പറഞ്ഞു. ശ്രീരാമൻ മൂ൪ച്ഛിച്ചു വീണുപോയി. പക്ഷേ, വിഭീഷണൻ ഇന്ദ്രജിത്ത് മായാ സീതയെ വധിച്ചതാണെന്നും ഹോമം നടത്താൻ പോയിരിക്കയാണെന്നും അറിയിച്ചു. ലക്ഷ്മണൻ ഇന്ദ്രജിത്തിൻെറ ഹോമം മുടക്കി ഇന്ദ്രജിത്തിനെ വധിച്ചു.
രാമൻെറ സന്തോഷം പറയാൻ വയ്യാത്തതായിരുന്നു. എത്ര വീരനാണ് ലക്ഷ്മണൻ!
ഇന്ദ്രജിത്തിനും ലക്ഷ്മണനും ഇടക്കുനടന്ന യുദ്ധത്തിന് സമം ആ യുദ്ധം മാത്രമേയുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
