Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Aug 2014 2:54 PM IST Updated On
date_range 7 Aug 2014 2:54 PM ISTകാര്‍ ഒട്ടകത്തിലിടിച്ച് അപകടം; പാലക്കാട് സ്വദേശി മരിച്ചു
text_fieldsbookmark_border
അബൂദബി: അബൂദബിയിൽ കാ൪ ഒട്ടകത്തിൻെറ ദേഹത്തിടിച്ചുണ്ടായ അപകടത്തിൽ പാലക്കാട് സ്വദേശി മരിച്ചു.
രണ്ട് മലയാളികൾക്ക് പരിക്കേറ്റു. നെല്ലായ പട്ടിശ്ശേരി കടുമുറി പരേതരായ കുഞ്ഞുമുഹമ്മദ് ഹാജി- ഇത്തീരുമ്മ ദമ്പതികളുടെ മകനും അബൂദബിയിലെ കമ്പനിയിൽ സൂപ്പ൪വൈസറുമായ ഷൗക്കത്തലി (36) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയാണ് അപകടമുണ്ടായത്. വിമാനത്താവളത്തിൽ സുഹൃത്തിനെയും കൂട്ടി പശ്ചിമ മേഖലയിലെ ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെ റോഡ് മുറിച്ചുകടക്കുകയായിരുന്ന ഒട്ടകത്തെ ഇടിക്കുകയായിരുന്നു. ഭാര്യ: സുഹറ. ഒരു മകളുണ്ട്. നടപടിക്രമങ്ങൾ പൂ൪ത്തിയാക്കിയ ശേഷം മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
