Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2014 5:40 PM IST Updated On
date_range 4 Aug 2014 5:40 PM ISTപെരുന്നാള്‍ അവധിക്ക് പകരം ശനിയാഴ്ച ക്ളാസ് നടത്തിയത് വിവാദത്തില്‍
text_fieldsbookmark_border
അടൂര്‍: ജില്ലയിലെ അണ്‍ എയ്ഡഡ് സ്കൂളുകളില്‍ ചെറിയ പെരുന്നാള്‍ അവധിക്ക് പകരം ശനിയാഴ്ച ക്ളാസ് നടത്തിയത് വിവാദത്തിലേക്ക്. സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന അവധി ദിവസങ്ങള്‍ക്ക് പകരം മറ്റൊരു ദിനത്തില്‍ ക്ളാസ് വെക്കരുതെന്ന വിദ്യാഭ്യാസ വകുപ്പിന്‍െറ ഉത്തരവ് മറികടന്നാണ് മിക്ക സ്കൂളുകളിലും റഗുലര്‍ ക്ളാസ് നടന്നത്. പത്തനംതിട്ട, റാന്നി, കോന്നി, തിരുവല്ല, അടൂര്‍ മേഖലകളിലെ സ്കൂളുകളില്‍ ക്ളാസുണ്ടായി. ഏഴംകുളം നാഷനല്‍ സെന്‍ട്രല്‍ സ്കൂളില്‍ ശനിയാഴ്ച വരാത്ത വിദ്യാര്‍ഥികളെ തിങ്കളാഴ്ച ക്ളാസില്‍ കയറ്റില്ളെന്നും ഹാജര്‍ നല്‍കില്ളെന്നും സ്കൂള്‍ അധികൃതര്‍ പറഞ്ഞിരുന്നു. മുസ്ലിം ഇതര വിശേഷ ദിവസങ്ങളില്‍ ഒന്നിലേറെ ദിവസങ്ങളില്‍ അവധി വരുമ്പോള്‍ പോലും പകരം ശനിയാഴ്ചകളില്‍ അധ്യയനം നടക്കാറില്ല. ഇക്കുറി സഹിഷ്ണുത മനോഭാവം കാട്ടാത്ത സ്കൂള്‍ മാനേജ്മെന്‍റുകള്‍ ജില്ലാ ഭരണകൂടത്തിനും തലവേദനയായി. അടൂര്‍ കേന്ദ്രീയ വിദ്യാലയത്തില്‍ ചെറിയ പെരുന്നാളിന് അധികൃതര്‍ തിങ്കളാഴ്ച അവധി നല്‍കാഞ്ഞത് വിവാദമായിരുന്നു. ചന്ദ്രപ്പിറ അടിസ്ഥാനത്തില്‍ ചെറിയ പെരുന്നാള്‍ തിങ്കളാഴ്ചയായാലും അവധി നല്‍കില്ളെന്ന നിലപാടില്‍ ഉറച്ചുനിന്ന അധികൃതര്‍ അന്ന് രണ്ട് ഷിഫ്റ്റുകളിലും ഫോര്‍മേറ്റീവ് അസസ്മെന്‍റ് പരീക്ഷയുടെ അറിയിപ്പ് നല്‍കിയിരുന്നു. ഇതു സംബന്ധിച്ച് ‘മാധ്യമം’ 26ന് വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. തുടര്‍ന്ന് സുന്നി സ്റ്റുഡന്‍റ്സ് ഫെഡറേഷന്‍ (എസ്.എസ്.എഫ്) ജില്ലാ നേതാക്കളും ഇടപെട്ടു. തുടര്‍ന്ന് കലക്ടറുടെ കര്‍ശന നിര്‍ദേശത്തത്തെുടര്‍ന്നാണ് പ്രിന്‍സിപ്പല്‍ 28ന് അവധി പ്രഖ്യാപിച്ചത്. എന്നാല്‍, 29ന് അവധി പ്രഖ്യാപിച്ചുമില്ല. ഒടുവില്‍ സംഗതി കുഴപ്പമാകുമെന്നുകണ്ട് തിങ്കളാഴ്ച വൈകുന്നേരമാണ് ചൊവ്വാഴ്ചത്തെ അവധി പ്രഖ്യാപിച്ചത്. ഇതറിയാതെ പല വിദ്യാര്‍ഥികളും ചൊവ്വാഴ്ച സ്കൂളില്‍ എത്തുകയോ പകുതിവഴിക്ക് തിരിച്ചുപോവുകയോ ചെയ്തു. കഴിഞ്ഞ വര്‍ഷം പെരുന്നാളിന് അവധി നല്‍കാത്തത് ചില രക്ഷാകര്‍ത്താക്കള്‍ കലക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തിയതിനത്തെുടര്‍ന്ന് പിന്നീട് രണ്ട ദിവസം അവധി നല്‍കി. അടിയന്തര ഘട്ടങ്ങളില്‍ കലക്ടര്‍ പ്രഖ്യാപിക്കുന്ന അവധിദിനങ്ങളിലും ഇവിടെ ക്ളാസ് നടത്താറുണ്ടെന്ന് പരാതിയുണ്ട്. ചില സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, കേരള സ്കൂളുകളിലും ഇത്തരം പ്രവണത ശ്രദ്ധയില്‍പ്പെട്ടതിനത്തെുടര്‍ന്ന് കലക്ടര്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍മാരെ താക്കീത് ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
