ബാന്‍ കി മൂണിന്‍െറ പ്രസ്താവന വസ്തുത പരിശോധിക്കാതെ- അമീര്‍
text_fieldsദോഹ: ഗസ്സയിൽ വെടിനി൪ത്തൽ ലംഘിക്കപ്പെട്ടതിന് ഉത്തരവാദി ഹമാസാണെന്ന യു.എൻ സെക്രട്ടറി ജനറൽ ബാൻ കി മൂണിൻെറ പ്രസ്താവനക്കെതിരെ ഖത്ത൪ അമീ൪ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി. അദ്ദേഹത്തിൻെറ പ്രസ്താവന അമ്പരപ്പിക്കുന്നതാണെന്നും ഇത്തരം പ്രസ്താവനകൾ ഇറക്കുന്നതിന് മുമ്പേ യു.എൻ കാര്യങ്ങൾ കൃത്യമായി വിലയിരുത്തണമെന്നും അമീ൪ ബാൻ കി മൂണിനോട് ആവശ്യപ്പെട്ടു.
ഗസ്സയിലെ സിവലിയൻമാരെ കൊന്നാടുക്കുന്നതും അവരുടെ വീടുകൾ ബോംബിട്ട് തക൪ക്കുന്നതും ഇസ്രായേൽ തുടരുമ്പോൾ ഐക്യരാഷ്ട്ര സഭ പുല൪ത്തുന്ന നിസംഗതയിൽ അമീ൪ നിരാശ പ്രകടിപ്പിച്ചു. ഫലസ്തീനിലെ ജനങ്ങൾക്ക് നേരെ ഇസ്രായേൽ നടത്തുന്ന യുദ്ധ കുറ്റകൃത്യങ്ങൾക്കെതിരെ വ്യക്തമായ നിലപാട് ഐക്യരാഷ്ട്ര സഭ സ്വീകരിക്കണം. ദുരിതമനുഭവിക്കുന്ന ഗസ്സയിലേക്ക് സഹായങ്ങൾ എത്തിക്കാനുള്ള അതി൪ത്തികൾ ബന്ധപ്പെട്ട രാജ്യങ്ങൾ തുറന്നുകൊടുക്കണമെന്നും അമീ൪ ആവശ്യപ്പെട്ടു.
ഇരുപക്ഷത്തിൻെറയും സമ്മതത്തോടെ വെള്ളിയാഴ്ച രാവിലെ നിലവിൽ വന്ന 72 മണിക്കൂ൪ വെടിനി൪ത്തൽ ലംഘിച്ചത് ഹമാസാണെന്ന് ബാൻ കി മൂൺ പ്രസ്താവിച്ചിരുന്നു.
വെടിനി൪ത്തൽ ലംഘിച്ച് ഹമാസ് നടത്തിയ ആക്രമണത്തിൽ രണ്ട് ഇസ്രായേൽ ഭടൻമാ൪ കൊല്ലപ്പെട്ടതായും ഒരു സൈനികനെ കസ്റ്റഡിയിലെടുത്തതായുമുള്ള ഇസ്രായേൽ അധികൃതരുടെ വാദത്തിൻെറ ചുവടുപിടിച്ചായിരുന്ന ബാൻ കി മൂൺ പ്രസ്താവന ഇറക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
