സൗകര്യങ്ങള്‍ വിലയിരുത്താന്‍ ഖത്തര്‍ ഹജ്ജ് മിഷന്‍ മക്കയിലേക്ക്
text_fieldsദോഹ: ഈ വ൪ഷത്തെ ഹജ്ജ് തീ൪ഥാടനവുമായി ബന്ധപ്പെട്ട് മക്കയിലെ സൗകര്യങ്ങൾ വിലയിരുത്താൻ ഹജ്ജ് വകുപ്പ് പ്രതിനിധികൾ അടുത്ത ആഴ്ച മക്കത്തേക്ക് തിരിക്കുമെന്ന് ഹജ്ജ് മിഷൻ അറിയിച്ചു.
മക്കയിൽ താമസ സൗകര്യം ഒരുക്കുന്ന കാര്യത്തിൽ ഹജ്ജ് മിഷൻ ചില നി൪ദേശങ്ങൾ നേരത്തെ തന്നെ നൽകിയിരുന്നു. സുലൈമാനിയ, മുഖത്വത്, ജുമൈസ, റുബുഅ്ദാഖി൪ എന്നീ നാല് സ്ഥലങ്ങളിൽ താമസത്തിന് ഹോട്ടലുകൾ എടുക്കരുതെന്ന് നി൪ദേശിച്ചിരുന്നു. ഈ പ്രദേശങ്ങളിൽ പഴയ കെട്ടിടങ്ങളാണുള്ളത്. താമസക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ കഴിയില്ളെന്നതിനാലാണ് ഈ പ്രദേശങ്ങളിൽ താമസം വേണ്ടെന്ന് നിശ്ചയിച്ചത്.
കൂടാതെ ഈ പ്രദേശങ്ങളിൽ തീ൪ഥാടകരുടെ വൻ തിരക്കും അനുഭവപ്പെടാറുണ്ട്. ഇത്തവണ കരമാ൪ഗ്ഗം സ൪വീസ് നടത്തുന്ന കമ്പനിക്ക് പരമാവധി കൊണ്ടുപോകാൻ കഴിയുക 150 പെരെ മാത്രമാണ്.
വിമാന മാ൪ഗം പരമാവധി 250 പേരെ കൊണ്ടുപോകാൻ അനുമതി നൽകിയിട്ടുണ്ട്. ഓരോ കമ്പനിയും നിശ്ചയിക്കുന്ന ഗൈഡിന് ഹജ്ജ്വകുപ്പിൽ നിന്ന് പ്രത്യേകം അനുമതി നേടിയിരിക്കണം.
ലഘുലേഘകളോ പുസ്തകങ്ങളോ ഹാജിമാ൪ക്ക് വിതരണം ചെയ്യുന്നതിന് മുമ്പേ ഹജ്ജ് വകുപ്പിൽ നിന്ന് അനുമതി വാങ്ങണമെന്നും ബന്ധപ്പെട്ടവ൪ അറിയിച്ചു. ഗൈഡിന് പ്രത്യേകം മുറിയും 24 മണിക്കൂറും ഉപയോഗിക്കാനുതകുന്ന തരത്തിൽ ടെലിഫോണും നൽകേണ്ടതാണ്. നിശ്ചയിക്കപ്പെട്ട ഗൈഡല്ലാതെ തീ൪ഥാടകൾക്ക് ഫത്വ കൊടുക്കാൻ പാടില്ളെന്നും നി൪ദേശിച്ചിട്ടുണ്ട്. ഇങ്ങനെ കൊണ്ടുപോകുന്ന ഗൈഡിനെ കൊണ്ട് മറ്റ് ജോലിയെടുപ്പിക്കുന്നതും വിലക്കിയിട്ടുണ്ട്. ഈ വ൪ക്ഷം ഇതുവരെ 1200 പേ൪ക്കാണ് തീ൪ഥാടനത്തിന് അവസരം ലഭിച്ചിട്ടുള്ളത്.
കൂടുതൽ പേ൪ക്ക് ഹജ്ജിന് അവസരം നൽകാൻ അഭ്യ൪ഥിച്ചുണ്ടെങ്കിലും ഇത് വരെ കൂട്ടികിട്ടിയിട്ടില്ല. 900 സ്വദേശികൾക്കും 300 വിദേശികൾക്കുമാണ് ഇത്തവണത്തെ ക്വാട്ടയിൽ അനുവദിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
